Kerala

ലഹരി കൂണ്‍ വ്യാപകമാകുന്നു

കോട്ടയം: കഞ്ചാവിനേക്കാള്‍ ലഹരി പ്രദാനം ചെയ്യുന്ന ലഹരി കൂണ്‍ ‘മാജിക് മഷ്‌റൂം’ സംസ്ഥാനത്ത് വ്യാപകമാകുന്നു. അന്യസംസ്ഥാന ഏജന്റുമാര്‍ വഴി എത്തുന്ന കൂണിന്റെ പ്രധാന ഉപഭോക്താക്കള്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളാണ്. തേന്‍, ചോക്ലേറ്റ് എന്നിവയ്‌ക്കൊപ്പമാണ് മാജിക് മഷ്‌റൂം കഴിക്കുന്നത്. ഇതില്‍ മുക്കി കഴിച്ചാല്‍ പെട്ടന്ന് ലഹരി തലയ്ക്ക് പിടിക്കുകായും സാവധാനം അബോധാവസ്ഥയിലേക്ക് വീഴുകയും ചെയ്യും. സിലോസിബിന്‍ എന്ന എന്ന രാസവസ്തുവാണ് കൂണിന് ലഹരി നല്‍കുന്നത്. കൂണിന്റെ ഉപയോഗം തലച്ചോറിന്റെയും കിഡ്‌നിയുടെയും പ്രവര്‍ത്തനത്തെ തകരാറിലാക്കും.

shortlink

Post Your Comments


Back to top button