ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം പരിഹരിക്കാന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കും സാധിച്ചില്ല.. സ്ഥാനാര്‍ഥി പട്ടികയില്‍നിന്നും രണ്ടു മന്ത്രിമാരെ മാറ്റാന്‍ യോഗത്തില്‍ സോണിയ നിര്‍ദേശിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഴങ്ങാതെ വന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ചര്‍ച്ചയില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഉമ്മന്‍ ചാണ്ടിയും കടുത്ത നിലപാടിലായിരുന്നു.
ബാബുവും അടൂര്‍ പ്രകാശും മാറിനിന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നു സുധീരന്‍ സോണിയയെ അറിയിച്ചു. ഒരാളെപ്പോലും മാറ്റാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി തന്റെ നിലപാടിലും ഉറച്ചു നിന്നു. ഇതോടെ സോണിയ ഇടപെട്ട് ആരോപണ വിധേയരായ രണ്ടു മന്ത്രിമാരെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശം ഉമ്മന്‍ ചാണ്ടിക്ക് സ്വീകാര്യമായില്ലെന്നാണ് അറിയുന്നത്. ഇതോടെ ചര്‍ച്ച വഴിമുട്ടുകയും ചെയ്തു.
ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഉമ്മന്‍ ചാണ്ടി കേരളത്തിലേക്ക് മടങ്ങുകയാണ്. എന്നാല്‍ സുധീരനും ചെന്നിത്തലയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ തുടരും. ഇനി ചര്‍ച്ചവേണമോയെന്ന തീരുമാനം എഐസിസി എടുക്കും തിരക്കുള്ളവര്‍ നേരത്തെ മടങ്ങുമെന്നും സുധീരന്‍ പറഞ്ഞു.
Post Your Comments