Kerala

ജനസമ്പർക്കത്തിനു ചെലവായത് 16 കോടി.വാഗ്ദാനം ചെയ്തത് കിട്ടാത്തവർ അനവധി

തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംസ്ഥാനത്തെ 14 ജില്ലകളിലായി നടത്തിയ മൂന്നു ജനസംപര്ക്ക പരിപാടിക്ക് മാത്രം ചിലവായ തുക 16 കോടി..!!! പൊതു പ്രവർത്തകനായ പി കെ രാജുവിന് നൽകിയ വിവരാവകാശ രേഖയിലാണ് ഇത് വെളിപ്പെടുത്തിയിട്ടുള്ളത്.ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും യാത്രാ ബത്തയും ഓവര് ടൈം ചെലവുകളും കൂടാതെയുള്ള കണക്കുകള്‍ മാത്രമാണിത്.

ഏറ്റവും കൂടുതല്‍ ചെലവായത് എറണാകുളം ജില്ലയിലാണ് 1.83 കോടി രൂപ.ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയില്‍ ആണ്. 42.83 ലക്ഷം രൂപ. എറണാകുളത്ത് പന്തലിനും മറ്റുമായി മാത്രം 1.08 കോടി രൂപയാണ് ചെലവു. കണ്ണൂര്‍ ജില്ലയില്‍ 1.49 ലക്ഷം രൂപയാണ് ചെലവ്.കോട്ടയം ജില്ലയില്‍ 1.37 കോടി.ഇതില്‍ ഭക്ഷണത്തിനു മാത്രം 12 ലക്ഷം രൂപ ചെലവായി.1.24ലക്ഷം രൂപ വി ഐ പി കളുടെ മാത്രം ഭക്ഷണത്തിനു ചെലവായ തുകയാണ്.

കൊല്ലത്ത് 1.07 കോടി രൂപ , ഭക്ഷണത്തിനു 6 ലക്ഷം.രൂപയും ചെലവ് .കോഴിക്കോട് 1.03 കോടി, പാലക്കാട് 1.64 കോടി ചെലവു. ഇതൊക്കെയാണെങ്കിലും ജന സമ്പര്‍ക്ക പരിപാടിയില്‍ നടത്തിയ പല വാഗ്ദാനങ്ങളും ഇനിയും ജനങ്ങളില്‍ എത്തി യില്ലെന്ന പരാതി വ്യാപകമാണ്

shortlink

Post Your Comments


Back to top button