Kerala

വി.എസിന് അധിക്ഷേപം; ഗണേഷിനെതിരായ കേസ് സി.പി.എം പിന്‍വലിച്ചു

പത്തനാപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പൊതുവേദിയില്‍ അധിക്ഷേപിച്ച കെ.ബി.ഗണേഷ് കുമാറിനെതിരെ സി.പി.എം നല്‍കിയ പരാതി പിന്‍വലിച്ചു. 2011 നവംബര്‍ 27ന് പത്തനാപുരത്ത് യു.ഡി.എഫ് രാഷ്്ട്രീയ വിശദീകരണ യോഗത്തില്‍ വച്ചാണ് അന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ഗണേഷ് വി.എസിനെ പരസ്യമായി അധിക്ഷേപിച്ചത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാവ് സജീഷ് പുനലൂര്‍ കോടതിയില്‍ നല്‍കിയ പരാതിയാണ് പിന്‍വലിച്ചത്.

അന്ന് ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നീട് സംഭവത്തില്‍ ഗണേഷ് മാപ്പ് പറഞ്ഞിരുന്നു.

യു.ഡി.എഫ് വിട്ടു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായതോടെയാണ് മുതിര്‍ന്ന നേതാവിനെ പരസ്യമായി ആക്ഷേപിച്ചത് മറക്കാന്‍ പാര്‍ട്ടി തയ്യാറായത്. അതേസമയം, ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

shortlink

Post Your Comments


Back to top button