തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ ജനപിന്തുണ ബി.ജെ.പിയ്ക്കെന്നു അഭിപ്രായ സര്‍വേ. ടൈംസ് നൌ സീ-വോട്ടര്‍ സര്‍വേയിലാണ് കോണ്‍ഗ്രസിനെക്കാള്‍ ബി.ജെ.പി ഭരിക്കണമെന്നാണ് ആഗ്രഹമെന്ന് ജനങ്ങള്‍ അഭിപ്രായപ്പെട്ടത്.
ഏത് പാര്‍ട്ടി ഭരിക്കണമെന്നമെന്നാണ് ആഗ്രഹം എന്നായിരുന്നു ചോദ്യം. സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല. 16.8 ശതമാനം പേര്‍ സി.പി.എം ഭരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ബി.ജെ.പി ഭരിക്കണമെന്ന് 6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കണമെന്ന് അഭിപ്രായപ്പെട്ടത് വെറും മൂന്ന് ശതമാനം പേര്‍ മാത്രമാണ്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 86 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് 53 സീറ്റുകള്‍ നേടുമെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം ഒരു സീറ്റ് നേടി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
നാട്ടിലെ പ്രധാന പ്രശ്നം അഴിമതിയാണെന്നാണ് 37.3 ശതമാനം ജനങ്ങളും അഭിപ്രായപ്പെടുന്നത്. വിലക്കയറ്റം മുഖ്യപ്രശ്നമായി 25.5 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ മുഖ്യപ്രശ്നമാണെന്ന് 10.3 ശതമാനവും മദ്യവും മയക്കുമരുന്നുമാണ് മുഖ്യപ്രശ്നമെന്ന് 9.1 ശതമാനം പേരും അഭിപ്രായപ്പെടുന്നു. വര്‍ഗീയതായണ് മുഖ്യപ്രശ്നമെന്ന് 1.4 ശതമാനവും സ്ത്രീ സുരക്ഷ മുഖ്യപ്രശ്നമെന്ന് 1.1 ശതമാനവും കരുതുന്നു.
45 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 21 ശതമാനം പേര്‍ വളരെ തൃപ്തിയുണ്ടെന്നും ഒരു പരിധിവരെ തൃപ്തിയുണ്ടെന്ന് 31.7 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ 43.3 ശതമാനം പേര്‍ക്ക് തൃപ്തിയില്ല. വളരെ തൃപ്തിയുണ്ടെന്ന് 23.2 ശതമാനം പേരും ഒരു പരിധി വരെ തൃപ്തിയുണ്ടെന്ന് 29.9 ശതമാനം പേരും അഭിപ്രായപ്പെട്ടു.
Post Your Comments