NewsBusiness

രാത്രി എട്ടുമണിക്ക് ശേഷം എ.ടി.എമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

മുംബൈ: രാത്രി എട്ടുമണിക്ക് ശേഷം ഇനി മുതല്‍ എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ പോയാല്‍ ചിലപ്പോള്‍ നിരാശരാകേണ്ടി വന്നേക്കാം. കാരണം ഇനിമുതല്‍ രാത്രി എട്ട് മണിക്ക് ശേഷം പണം നിറയ്‌ക്കേണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നഗരങ്ങളില്‍ രാത്രി എട്ടിനുശേഷവും ഗ്രാമങ്ങളില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷവും നക്‌സല്‍ ആക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷവും പണം നിറക്കേണ്ടന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

എ.ടി.എം കവര്‍ച്ചയും തട്ടിക്കൊണ്ടുപോകലും വര്‍ധിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ നിര്‍ദേശം. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്നതിന് കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്വകാര്യ ഏജന്‍സികള്‍ ഉച്ചയ്ക്ക് മുമ്പായി ബാങ്കില്‍ നിന്നും പണമെടുക്കണം. ഒരു യാത്രയില്‍ അഞ്ച് കോടിയില്‍ അധികം പണം കൊണ്ടുപോകരുത്. സി.സി ടിവി ക്യാമറയും ജി.പി.എസ് സംവിധാനവും ഉള്‍പ്പെടുത്തി പ്രത്യേകം രൂപകല്‍പ്പന ചെയ്തതായിരിക്കണം വാഹനം. ഓരോ വാഹനത്തിലും പരിശീലനം നേടിയ ആയുധധാരികളായ രണ്ട് ഗാര്‍ഡ്മാരും ഡ്രൈവറും ഉണ്ടാകണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button