കോഴിക്കോട്: ഭാരത സംസ്കാരത്തെ അപമാനിക്കുന്ന കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ കോളജ് മാഗസിൻ എബിവിപി പ്രവർത്തകർ കത്തിച്ചു. 2014-2015ലെ വിശ്വവിഖ്യാത തെറി എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനാണ് കത്തിച്ചത്. മുഖ്യധാര സമൂഹം തെറിയായി ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും അതിന്റെ സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങളെ വിശകലനം ചെയ്തത് ഭാരത സംസ്കാരത്തെ അധിക്ഷേപിക്കലാണ് എന്ന് പറഞ്ഞാണ് കത്തിച്ചത്. എബിവിപി യൂണീറ്റ് പ്രസിഡന്റ്, സെക്രട്ടറി, എബിവിപി ജില്ലാ കണ്വീണര് എന്നിവരുടെ നേതൃത്വത്തിലാണ് മാഗസില്‍ കത്തിച്ചത്.
മാഗസിനെതിരെ എ.ബി.വി.പി സംസ്ഥാന കമ്മറ്റി പ്രസ്താവനയിറക്കുകയും മാഗസിന് വായിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിലക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മാഗസിന് പുറത്തിറക്കിയത്. മാഗസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
Post Your Comments