Life Style

പാചക എണ്ണകൾ ഉപയോഗിക്കുമ്പോൾ

ഷാജി.യു.എസ്

മലയാളിയുടെ അടുക്കളയിലെ ഒഴിവാക്കാനാകാത്ത ഒന്നാണ് വെളിച്ചെണ്ണ .നമ്മുടെ നിത്യ ജീവിതം തന്നെ വെളിച്ചെണ്ണയുടെ പല ഉപയോഗങ്ങളിലൂടെ കടന്നുപോകുന്നു.മറ്റ് എണ്ണ കളിൽ പലതിലും പല കുറവുകളും ഉണ്ടെങ്കിലും വെളിച്ചെണ്ണയും നല്ലെണ്ണയും ഇതിൽ നിന്നെല്ലാം വേറിട്ട്‌ നില്ക്കുന്നു .വെളിച്ചെണ്ണ കൊളസ്ട്രോൾ ഉണ്ടാക്കുംഎന്ന പ്രചരണം മറ്റ് എണ്ണകൾ വിൽക്കാനുള്ള ഒരു തന്ത്രം മാത്രം ആയിരിക്കാം . .പലതരം ജങ്ക് ഫുഡ്‌ കളും വിഷമയമായ പലതരം എണ്ണകൾ കൊണ്ട് ഉണ്ടാക്കുകയും ,ആ എണ്ണകൾ ഇത്തരം ഉല്പ്പന്നങ്ങളുടെ നിർമാണ അവസരത്തിൽ വീണ്ടും വീണ്ടും ചൂടാകുമ്പോൾ ഉണ്ടാകുന്ന ചില രാസ ഖടകങ്ങൾ മാരക രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇന്ന് കേരളത്തിലെ ശരാശരി കുടുംബങ്ങളിലെ കുട്ടികൾ ഇഷ്ട പ്പെടുന്ന ഭക്ഷണം , വറുത്തതോ കൃതിമ നിറങ്ങൾ ചേർത്തതോ ആയ ജങ്ക് ഫുഡ്‌ ആണ്., ഇത്തരം ഭക്ഷണം ദഹനത്തെ തകരാറിലാക്കുകയും ക്രമേണ രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു..ദഹന ശക്തിയാണ് യഥാർഥത്തിൽ ആരോഗ്യത്തിന്റെ കാവൽക്കാരൻ .ആ ശക്തിക്ക് മാന്ദ്യം ഉണ്ടാകുമ്പോൾ രോഗത്തെ മറികടക്കാനുള്ള ,,ജീവ ശക്തി,, തന്നെയാണ് കുറഞ്ഞു പോകുന്നത്.ദഹിപ്പിക്കാൻ ആകാത്ത ഭക്ഷണ സാധനങ്ങൾ ഉളളിൽ കിടന്നു ജീർണ്ണിച്ചു പുറം തള്ളാനാകാതെ ,രക്തത്തെയും ധാതുക്കളെയും ദുഷിപ്പിക്കുകയാണ് ചെയ്യുന്നത് .യഥാർഥത്തിൽ ഒരു ആഹാരം നമുക്ക് ഗുണകരം ആകണം എങ്കിൽ അത് ദഹിപ്പിക്കാൻ ചെലവാകുന്ന ദഹന ശക്തിയെക്കാൾ കൂടിയ ഊർജം ആ ദഹിച്ചുകിട്ടുന്നഭക്ഷണ സാധനത്തിൽ നിന്നും ശരീരത്തിന് ലഭിക്കണം .പ്രിസർ വെറ്റിവുകൾ മസാല കൂട്ടുകൾ ചേർത്ത ഭക്ഷണം ദഹിപ്പിക്കാൻ തന്നെ ശരീരം പാടുപെടുന്നു .വളരെ തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണവും ശരീരത്തിന് ഹിതകരമല്ല .

പലതരം ”ജങ്ക് ഫുഡ്‌ കളും” വറുത്ത നിലയിൽ കിട്ടുന്നവ- ആരോഗ്യത്തെ നശിപ്പിക്കും എന്ന് മാത്രമല്ല അവയിൽ നിറവും രുചിയുംവർധിപ്പിക്കാൻ വേണ്ടി ചേർക്കുന്ന രാസഖടകങ്ങൾ രോഗ ഹേതുവാകുകയും ചെയ്യുന്നു .

ഈ അടുത്തകാലത്ത് വന്ന ചില വാർത്തകളിൽ സംസ്ഥാനത്ത് അംഗീകൃതമായ ചില വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളുടെ വെളിച്ചെണ്ണയിൽ മായം കണ്ടെതിയതിനെ തുടർന്ന് അവ നിരോധിച്ചതായി കണ്ടു .യഥാർഥത്തിൽ എതൊരു എണ്ണയും ചൂടായി ഒരു പ്രത്യേക താപനിലയിൽ എത്തുമ്പോൾ ഉണ്ടാകുന്ന രാസ ഖടകങ്ങൾ നമുക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാൻ കാരണമാകുന്നു. എണ്ണ പൊതുവെ ദഹനത്തിന് അത്ര എളുപ്പമല്ല .ശരിയായി ദഹിക്കാത്ത എന്തും ശരീരത്തിന് പിന്നീട് ”ആമ ദോഷ ” മായി ദൂഷ്യം ചെയ്യും.ഏതു എണ്ണ ആയാലും വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ അതിൽ ഹൈഡ്രജൻ പെറോക്സയ്ട് എന്ന രാസ വസ്തു ഉണ്ടാകുന്നു .ഇത് കാൻസർ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണു പഠനങ്ങൾ പറയുന്നത് ,ഇത്തരം രാസവസ്തു ശരീരത്തിലെത്തിയാൽ അത് അപ്പോൾ തന്നെ കാൻസർ നു കാരണമാകുന്നില്ല കോശങ്ങളിൽ ഓക്സിജൻഎത്തുന്ന പ്രക്രിയയെ അത് തടസപെടുത്തുകയും ശരീരത്തിന്റെ മെറ്റബോളിക് അവസ്ഥയുടെ മാറ്റത്തിന് ഇത് കാരണമാകുകയും ഇത്തരത്തിലുള്ള പ്രതികൂല മാറ്റങ്ങൾ ക്രമേണ കാൻസർ രോഗത്തിന് കാര ണമാകുകയും ചെയ്യുന്നു . മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത്തരം എണ്ണയുടെ ഉപയോഗം കാരണം ആകും.എന്നതാണ് വാസ്തവം

.ഒരുകഷണം ചിപ്സ് കത്തുന്ന ഒരു മെഴുകുതിരിയിൽ കാണിച്ചു കത്തിച്ചു നോക്കുക പലതുള്ളി എണ്ണ താഴെ വീഴുന്നത് കാണാം .ഈ എണ്ണ നമ്മുടെ ദഹന പ്രക്രിയകൾക്ക് ഗുണകരമല്ല .മാത്രമല്ല പിന്നീടു പല രോഗങ്ങൾക്കും കാരണ മാകുകയും ചെയ്യും .വിപണിയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കൊണ്ടുതന്നെയാണ് നാം പലപ്പോഴും രോഗികൾ ആയിതീരുന്നത് .മായം സാർവത്രികം ആകുമ്പോൾ നാം അതിന്റെ പിടിയിൽ അമർന്നു പോകുന്നു .വെളിച്ചെണ്ണ പോലുള്ളവ വളരെ ആവശ്യമുള്ളത് ആയതിനാൽ മായമുണ്ടെങ്കിലും വിറ്റഴിഞ്ഞു പോകുന്നു .തവിട് എണ്ണ എന്നപേരിൽ ലഭിക്കുന്ന ചിലതരം എണ്ണ കളും ഇത്തരത്തിൽ ദൂഷ്യം ചെയ്യുന്നവ തന്നെയാണ് .സ്വന്തമായി തേങ്ങ ഉണങ്ങി കൊപ്ര ആട്ടി എടുത്താൽ മാത്രമേ ഇത്തരം മായങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയുകയുള്ളൂഇതു പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ളതാണ് .ഏങ്കിലും രോഗത്തെ ഒഴിവാക്കാൻ ആയാൽ അത് വലിയ കാര്യമായിരിക്കും. .എണ്ണയുടെ ഉപയോഗം പൊതുവെ കുറയ്ക്കുന്നത് ഇപ്പോഴത്തെ ചുറ്റുപാടിൽ നന്നായിരിക്കും ഗുരുതരമായ പ്രശ്നങ്ങളെ കുറച്ചെങ്കിലും ഒഴിവാക്കാൻ അത് സഹായിചേക്കും .തലമുടി വളർത്തും എന്ന് പരസ്യത്തിൽ പറയുന്ന വെളിച്ചെണ്ണ ചേർത്ത് നിർമ്മിക്കുന്ന ചില എണ്ണ കൾക്ക് വാങ്ങുന്ന വില എത്രയോ കിലോ വെളിച്ചെണ്ണയുടെ വിലയേക്കാൾ അധികമാണ് . കുഞ്ഞു ങ്ങളെ തേപ്പിച്ചു കുളിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വെളിച്ചെണ്ണ ഇന്ന് ബേബി ഓയിലു കൾക്ക് ക്ക് വഴി മാറിയപ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങൾ മാത്രമായ അത്തരം ഒയിലുകൾകുഞ്ഞുങ്ങൾക്ക്‌ പിന്നീട് ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണം ആകും എന്നത് അനുഭവത്തിൽ നിന്നും ബേബി ഓയിലുകൾ പതിവാക്കിയവർ മനസിലാക്കുന്നു.കുഞ്ഞുങ്ങളെ തേപ്പിച്ചു കുളിപ്പിക്കാൻ ഏറ്റവും ഉത്തമം വെളിച്ചെണ്ണ തന്നെയാണ് .അൽഷ്യ്മെഴ്സ് രോഗത്തിനു പോലും നല്ല വെളിച്ചെണ്ണയുടെ ഉപയോഗം ഗുണകരമാണ് എന്ന് പഠനങ്ങൾ പറയുന്നു.വെളിച്ചെണ്ണ നല്ല ഒരു ആന്റി ഒക്സി ഡാന്ടു കൂടിയാണ് .ശരീര കോശങ്ങളിൽ ഗുണകരമായ മാറ്റമാണ് വെളിച്ചെണ്ണ ഉണ്ടാക്കുന്നത്‌ , വെളിച്ചെണ്ണ പോലുള്ളവ അനേകം ആയുർവേദ മരുന്നുകളിൽ കാലാ കാലങ്ങളായി ഉപയോഗിക്കുന്നു. മലയാളി ഇത്രയും കാലം നിത്യം ഉപയോഗിച്ചിരുന്ന വെളിച്ചെണ്ണ ദോഷ മുണ്ടാക്കുമെന്നും , മറ്റ് എണ്ണകൾ കൂടു തൽ നല്ലതാണ് എന്നുമുള്ള വാദം കച്ചവട തന്ത്രം മാത്രമാണ് എന്ന് നാം തിരിച്ചറിയണം.മഹാ രോഗങ്ങളുമായി നമുക്ക് ചിര പരിചിമായ വെളിച്ചെണ്ണ യെ ബന്ധപ്പെടുത്തുന്നത് കച്ചവടതന്ത്രം മാത്രമാണ് ,വെളിച്ചെണ്ണ യിലെ മായം ഗുരുതരമായ രോഗങ്ങൾക്ക് കാരണം ആകും എന്നതിനാൽ ഇത്തരം മായത്തിനു കാരണമായവർക്കെതിരെ കർശന നടപടികൾ ഉണ്ടാകണം

വെളിച്ചെണ്ണ ക്ക് പകരം നല്ലത് എന്ന് പറയുന്ന എണ്ണകളിൽ നിന്നുണ്ടാകുന്നആരോഗ്യ പ്രശ്നങ്ങൾ വളരെയാണ്.കരൾ രോഗങ്ങൾക്കും മറ്റും കാരണമാകുന്ന ഫാറ്റി ആസിഡുകൾ ഇത്തരം എണ്ണകളിൽ അടങ്ങിയിരിക്കുന്നു.തവിട് എണ്ണ എന്ന പേരിൽവിപണിയിൽ ലഭിക്കുന്ന അംഗീകാര മുദ്രയുള്ള പല എണ്ണകളും തവിടുമായി യാതൊരു ബന്ധവുമില്ലാത്ത ”മായത്തിന്റെ തട്ടിപ്പ് ഉൽപ്പന്നങ്ങളാണ്”.വെളിച്ചെണ്ണ യേക്കാൾ വില കുറവുണ്ട് എന്നതിന്റെ പേരിലോ തവിട് എണ്ണ ഗുണം കൂടുതലുള്ളതാണ് എന്ന് കരുതിയോ ഇത് വാങ്ങുന്നവർ ”മാരകമായ രോഗങ്ങളിലെക്കുള്ള” വഴി തേടുകയാണ്. .പാരഫിൻ വാക്സും നിറത്തിനും രുചിക്കും ഉപയോഗിക്കുന്ന രാസവസ്തുക്കളും ചേർന്ന ഇത്തരം എണ്ണകളിലെ പാരഫിൻ വാക്സ് ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്നു .ആപ്പിൾ പോലുള്ള പഴങ്ങൾ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാനും തൂക്കം കുറയാതെ ഇരിക്കാനും കീടബാധ എല്ക്കാതിരിക്കാനും പാരഫിൻ വാക്സ് അവയുടെ പുറത്തു മറ്റ് രാസവസ്തുക്കലുമായി കലർത്തി ലേപനം ചെയ്യുന്നത് പലർക്കും അറിയുമായിരിക്കും. പെട്രോളിയം ബൈ പ്രോഡക്റ്റ് ആയ പാരഫിൻ കാൻസർ, നാഡീ വ്യൂഹതകരാറുകൾ ഇവയ്ക്കു കാരണമാകുന്നു . എണ്ണകളുടെ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ട്രാൻസ് ഫാറ്റ് എന്ന് പറയുന്ന ഖടകം 30 രോഗങ്ങൾക്ക് കാരണം ആകുന്നതായി വിലയിരുത്തപ്പെടുന്നു ,ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടാക്കുകയും സ്ടോക്ക് പോലുള്ള പ്രശ്നങ്ങൾക്ക് കാരണം ആകുകയും ചെയ്യുന്നു.ഇത്തരം എണ്ണകൾ പൊതുവെ ശരീരത്തിൽ നീർവീക്കം ഉണ്ടാക്കുന്നു സ്വാഭാവികമായ സെല്ലുകളുടെ പ്രവർത്തനങ്ങളെ പോലും ക്രമേണ തകരാറിലാക്കി ഇത്തരം നീർവീക്കം കാൻസർ രോഗത്തിന് പോലും ക്രമേണ കാരണം ആയേക്കാം .ആധുനിക വൈദ്യ ഭാഷയിൽ എണ്ണകളിൽ നിന്ന് ഉണ്ടാകുന്ന ട്രാൻസ് ഫാറ്റ് മൂലം ഉണ്ടാകുന്ന ഇത്തരം നീർവീക്കം ”ടുമർ നെക്രോസിസ്ഫാക്ടർ ” എന്ന പേരിൽ ആണ്ആധുനിക വൈദ്യ ശാസ്ത്രത്തിൽ അറിയപ്പെടുന്നത്.ഒമേഗ 3 എന്ന ഫാറ്റി ആസിഡ് ശരീരത്തിന് ഗുണകരമാണ് എന്ന് പലർക്കും അറിയാം എന്നാൽ പല എണ്ണകളുടെ അമിത മായ ഉപയോഗം മൂലം ഒമേഗ 6 എന്ന ഫാറ്റി ആസിഡ്അധികമായി ശരീരത്തിൽ ഉണ്ടാകുന്നു .ഒമെഗ3 ,ഒമെഗ6 ഈ ഫാറ്റി ആസിടുകളുടെ അനുപാതത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ പലതരത്തിലുള്ള കാൻസർ നു കാരണം ആകും എന്നാണു ആധുനികപഠന ങ്ങളിൽ പറയുന്നത് കുട്ടികളിൽ ഇത് എക്സിമ ,ആസ്‌മ പലതരം ത്വക് രോഗങ്ങൾ ഇവയ്ക്കു കാരണ മാകുന്നു .ഈ ഫാറ്റി ആസിഡുകൾ വേണ്ടവിധത്തിൽ അല്ലെങ്കിൽ വിഷാദ രോഗതിനും അത് കാരണ മായി പറയപ്പെടുന്നു .

ശരാശരി മലയാളി ഏറ്റവും കൂടുതൽസഹിക്കേണ്ടി വരുന്നത് ഭക്ഷണ സാധന ങ്ങളിലെ മായമാണ്‌ .അതിന് എതിരെയുള്ള നടപടികൾ സർക്കാർ ശക്ത മാക്കുക തന്നെ വേണം ,കുറ്റക്കാർ നിസ്സാരമായി പിഴയടച്ചും മറ്റും രക്ഷപെടുന്ന സാഹചര്യം ഇല്ലാതാകണം കാൻസർ ചികല്സ സൌജന്യമാക്കുകയും ഇത്തരം മായങ്ങൾ തുടരാൻ അനുവദിക്കുകയും ചെയ്‌താൽ കൂടുതൽ കാൻസർ രോഗം ഇനിയും ഇവിടെ വർദ്ധിക്കുക തന്നെചെയ്യും ജനങ്ങൾക്കും മായമുള്ള ഉൽപ്പന്നങ്ങളെ തിരിച്ചറിയാനും ഒഴിവാക്കാനു മുള്ള കഴിവുണ്ടാകണം. എണ്ണകൾ പോലുള്ള ഉല്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പുതിയ മാർഗങ്ങൾ ഉണ്ടാകണം,ഹോട്ടലുകളിലും, മറ്റും വീണ്ടുംവീണ്ടും ചൂടാക്കി പഴയ എന്ന ഉപയോഗിക്കുന്നത് കശനമായി തടയാൻ കഴിയണം . വൃത്തിഹീനമായ സാഹചര്യത്തിൽ ആഹാരം നല്കുന്ന ഹോട്ടലുകളുടെ അനുമതി നിർത്തലാക്കുക തന്നെവേണം ആഹാര സാധനങ്ങളുടെ തെറ്റായ ഉപയോഗം അതിൽ ചേർക്കുന്ന മായം ഇത് തന്നെയാണ് കേരളത്തിൽ രോഗങ്ങൾ വ്യാപിക്കാൻ ഒരു കാരണം എന്നത് വ്യക്തമാണ്.അതുകൊണ്ടുതനെ ആ മേഖലയിൽ ഏർപ്പെടുത്തുന്ന പരിവർത്തനങ്ങൾ സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക തന്നെ ചെയ്യും ചികൽസയിലെ ജാഗ്രതപോലെ രോഗപ്രതിരോധവും നമ്മുടെ ശ്രദ്ധയിൽ എത്തേണ്ടതുണ്ട്. അതിനുവേണ്ടി ജനങ്ങൾ ബോധവാൻ മാരാകുകയാണ് ആദ്യം വേണ്ടത് .ഓരോന്ന് വാങ്ങുമ്പോഴും കഴിയുന്നത്രശ്രദ്ധ പാലിക്കുക . ഇന്ന് ആഹാരത്തിൽ തേടുന്ന ”നാവിന്റെ രുചി” നാളെ മഹാരോഗിയാക്കാനുള്ള സാഹചര്യം ഉണ്ടാകരുത് എന്ന് ഒർക്കുക.,ഇതിൽനിന്നും ജനങ്ങളെ രക്ഷപെടുത്താനുള്ള അനുകൂലമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുകയും വേണം .

shortlink

Related Articles

Post Your Comments

Related Articles


Back to top button