യുണൈറ്റഡ് നേഷന്‍സ്:പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഔദ്യോഗികമായി വിലക്കാനുള്ള ഇന്ത്യയുടെ അഭ്യര്‍ഥനയെ ഐക്യരാഷ്ട്രസഭയില്‍ ഒരിക്കല്‍കൂടി ചൈന എതിര്‍ത്തു. ഐക്യ രാഷ്ട്രസഭയില്‍ പാകിസ്ഥാനുമായി കൈകോര്‍ത്തായിരുന്നു ചൈനയുടെ നീക്കം. ഇന്ത്യയുടെ നീക്കത്തെ അനുകൂലിക്കാന്‍ കഴിയില്ലെന്ന് ചൈന എഴുതി നല്‍കുകയായിരുന്നു.
15 രാജ്യങ്ങളില്‍ 14 പേരും ഇന്ത്യയെ അനുകൂലിച്ചപ്പോള്‍ ചൈന മാത്രം ഇന്ത്യയെ എതിര്‍ക്കുകകായിരുന്നു. എന്നാല്‍ ഇതിനുള്ള കാരണമെന്തെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇക്കാര്യത്തില്‍ അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ഇന്ത്യെ ശക്തമായി അനുകൂലിച്ചു. നിലവില്‍ മസൂദ് അസ്ഹറിനെ ഒന്നിലേറെ തവണ അനുകൂലിച്ചിട്ടുള്ള ഏകരാജ്യം ചൈനയാണ്. അസ്ഹറിനെ വിലക്കണമെന്ന് ഇന്ത്യ നേരത്തെയും ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments