International

കുട്ടിച്ചാത്തന്‍ സുന്ദരക്കുട്ടപ്പനായി

അബുജ: നൈജീരിയയില്‍ സാത്താനെന്ന് ആരോപിച്ച് സ്വന്തം കുടുംബം മരിക്കാനായി തെരുവിലേക്ക് തള്ളിവിട്ട രണ്ടു വയസ്സുകാരന്‍ സുന്ദരക്കുട്ടപ്പനായി. സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജാ റിംഗ്രന്‍ ലോവന്‍ പുറത്തുവിട്ടത് ഹോപ്പ് എന്ന നാമഥേയം നല്‍കി ഒരു ഡാനിഷ് സാമൂഹ്യ പ്രവര്‍ത്തക ഏറ്റെടുത്ത കുട്ടി ഇപ്പോള്‍ ആഹാരവും ചികിത്സയും കിട്ടി മിടുക്കനായി ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ്. ലോകത്തുടനീളമുള്ള ജനകോടികളെ ഞെട്ടിച്ച ചിത്രമാണ് കഴിക്കാന്‍ ആഹാരമില്ലാതെ എല്ലും തോലുമായ രൂപത്തില്‍ തെരുവിലൂടെ അലഞ്ഞു നടന്ന കുഞ്ഞിന് ലോവന്‍ ആഹാരവും വെള്ളം കൊടുക്കുന്നത്.

ലോവന്റെ കുറിപ്പ് എട്ടാഴ്ച കൊണ്ട് തന്നെ ജീവിതത്തിലേക്ക് തിരിച്ചു കയറിയ ഹോപ്പ് ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്നുണ്ട് എന്നതായിരുന്നു. ജനുവരിയില്‍ കുട്ടിയെ കണ്ടെത്തിയതിന് ശേഷം അവന് വെള്ളവും ഭക്ഷണവും കൊടുത്ത ലോവന്‍ ഒരു ബ്ളാങ്കറ്റില്‍ പൊതിഞ്ഞ് അവനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഹോപ്പിനെ തിരിച്ചുകൊണ്ടുവരുവാന്‍ പത്തു ലക്ഷം ഡോളര്‍ വേണ്ടി വന്നു. ഹോപ്പിന്റെ മരുന്നിനും ചികിത്സാചെലവുകള്‍ക്കുമായി ലോകത്തുടനീളം അനേകം സുമനസുകളില്‍ നിന്നുമായിരുന്നു കരുണ പ്രവഹിച്ചത്. എട്ടാഴ്ച കൊണ്ട് തിരിച്ചറിയാന്‍ കഴിയാത്ത വിധം അവന്‍ മാറിയിരിക്കുന്നു.

ഹോപ്പിന് ഇനി ഒരു ഓപ്പറേഷന്‍ കൂടി ലൈംഗികാവയവവുമായി ബന്ധപ്പെട്ട് വേണ്ടതുണ്ട്. അതുകൂടി കഴിഞ്ഞാലെ അവന്‍ പൂര്‍ണ്ണ സ്ഥിതിയിലെത്തൂ. മൂന്ന് വര്‍ഷം മുമ്പാണ് ലോവനും ഭര്‍ത്താവും ചേര്‍ന്ന് അന്ധവിശ്വാസത്തിന് ഇരയാക്കപ്പെട്ട കുട്ടികള്‍ക്ക് ജീവിതം നല്‍കാന്‍ ആഫ്രിക്കന്‍ ചില്‍ഡ്രന്‍ എയ്ഡ് എഡ്യൂക്കേഷന്‍ ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം ആരംഭിച്ചത്.

shortlink

Post Your Comments


Back to top button