വാഷിംഗ്ടണ്‍; എച്ച്‌ഐവി രോഗിയുടെ അവയവങ്ങള്‍ ലോകത്തില്‍ ആദ്യമായി ദാനം ചെയ്യപ്പെട്ടു. ഇതിനു നേതൃത്വം നല്‍കിയത് അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ സര്‍ജന്‍മാരാണ്. എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടിയുടെ കിഡ്‌നിയും കരളുമാണ് എച്ച്‌ഐവി പോസിറ്റീവായ രണ്ടു പേര്‍ക്ക് ദാനം ചെയ്തത്.
2013 ലാണ് എച്ച്‌ഐവി പോസിറ്റീവായവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മാറ്റിയത്. എച്ച്‌ഐവി പോസിറ്റീവായ നിരവധി പേരുടെ ജീവിതത്തിന് ഇതു പുതുവെളിച്ചമാകുമെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ഡോറി സെഗേവ് അഭിപ്രായപ്പെട്ടു. അവയവങ്ങള്‍ സ്വീകരിച്ച രണ്ടു പേരും സുഖം പ്രാപിക്കുന്നു. 120,000 പേരാണ് അമേരിക്കയില്‍ മാത്രം അവയവ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്നത്. എച്ച്‌ഐവി ബാധിതരുള്‍പ്പടെ അമേരിക്കയില്‍ മാത്രം അവയവ മാറ്റിവയ്ക്കലിന് വിധേയരാകുന്നത് വര്‍ഷത്തില്‍ 31000 ആളുകള്‍ക്കാണ്. ഇതില്‍ എല്ലാ വര്‍ഷവും 500 മുതല്‍ 600 വരെ എച്ച്‌ഐവി ബാധിതരാണ് മരണത്തിന് കീഴടങ്ങുന്നത്. അവര്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായാല്‍ നിരവധി പേരുടെ ജീവനുകള്‍ രക്ഷപ്പെടും.
ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത് ആരോഗ്യ രംഗത്തെ ഏറ്റവും മികച്ച നേട്ടമായിരിക്കും എച്ച്‌ഐവി രോഗിയുടെ അവയവ ദാന ശസ്ത്രക്രീയയെന്നാണ്. എച്ച്‌ഐവി രോഗിയ്ക്ക് തങ്ങളുടെ അവയവങ്ങള്‍ ആരോഗ്യത്തിന് പ്രശ്‌നമൊന്നുമില്ലാതെ തന്നെ ഡോക്ടറിന്റെ നിര്‍ദേശപ്രകാരം ദാനം ചെയ്യാന്‍ കഴിയും.
Post Your Comments