കൊച്ചി: തൊഴിലാളികള്‍ക്കായി തൊഴിലുടമ നല്‍കേണ്ട പ്രോവിഡണ്ട് ഫണ്ട് വിഹിതം അടച്ചില്ലെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എംഡി എം.വി. നികേഷ് കുമാറിന് അറസ്റ്റ് വാറന്റ് . നികേഷ് ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസുമായി ബന്ധപ്പെട്ടു വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അറസ്റ്റ് തടയണമെന്നും ഷോ കോസ് നോട്ടീസ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Post Your Comments