ദിനംപ്രതി വളര്‍ന്നു വരുന്നത് ക്യാന്‍സര്‍, ഹൃദ്രോഗ ഭീതിയാണ്. ഇന്ത്യക്കാരെ ഈ മേഖലയില്‍നിന്നുള്ള പുതിയ പഠനങ്ങള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നു. കാരണം ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗത്തിനും ക്യാന്‍സറിനുമുള്ള സാധ്യത വളരെക്കുടുതലാണ്. ദീര്‍ഘകാലമായി പച്ചക്കറികള്‍ വളരെക്കുടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഇതിന് കാരണമായി പറയുന്നത്. പഠനം നടത്തിയത് സ്ഥിരമായി മത്സ്യം, മാംസം തുടങ്ങിയവ ഉപയോഗിക്കുന്നവരെയും കാലങ്ങളായി പച്ചക്കറി കൂടുതലായി കഴിക്കുന്നവരെയും വച്ചണ്. സ്ഥിരമായി പച്ചക്കറി കൂടുതല്‍ കഴിക്കുന്നവര്‍ക്ക് ഹൃദയാരോഗ്യം കുറയും.
കുടലിലെ ക്യാന്‍സറിനുള്ള സാധ്യതയും ഇങ്ങനെയുള്ളവരില്‍ കൂടുതലാണ്. സ്ഥിരമായി പച്ചക്കറി കഴിക്കുന്നത് മൂലം മത്സ്യം, മാംസം എന്നിവയില്‍ നിന്നുള്ള പോഷകങ്ങള്‍ ലഭിക്കാതെ വരുന്നതാണ് രോഗങ്ങള്‍ക്കുള്ള പ്രധാന കാരണം. പ്രത്യേകിച്ച് ഒമേഗ-3 ഒമേഗ-6 തുടങ്ങിയവ. മത്സ്യം, മാംസം എന്നിവ ആരോഗ്യ സംരക്ഷണത്തിന് ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പഠനം വ്യക്തമാക്കുന്നു. പഠനം പ്രസിദ്ധികരിച്ചത് മോളിക്യൂലാര്‍ ബയോളജി ആന്റ് ഇവലൂഷനിലാണ്.
Post Your Comments