Kerala

സദാചാര ഗുണ്ടകള്‍ക്കെതിരെ കേസെടുത്ത എസ്.ഐയ്ക്ക് സ്ഥലംമാറ്റം

കോഴിക്കോട്: ഹോളി ആഘോഷിക്കാന്‍ വടകര സാന്റ് ബാങ്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയ മുസ്ലിം ലീഗ്- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ നടപടിയെടുത്ത സ്ഥലം എസ്.ഐ പി.സി ഹരീഷിനെ സ്ഥലം മാറ്റി. കോഴിക്കോട് സൈബര്‍ സെല്ലിലേക്കാണ് ഹരീഷിനെ മാറ്റിയത്.

കഴിഞ്ഞദിവസമാണ് ഹോളി ആഘോഷിക്കാനെത്തിയ എന്‍.ഐ.ടി വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെയും, പള്ളൂര്‍ സ്വദേശി നിഖിലിനെയും സദാചാരഗുണ്ടകള്‍ ആക്രമിച്ചത്. നിഖിലിനെ മര്‍ദ്ദിച്ചവശാനാക്കുകയും പെണ്‍കുട്ടിയെ മുറിയില്‍ അടച്ചിടുകയും ചെയ്യുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ സ്ഥലത്തെത്തിയ പോലീസിനെ തടയുകയും ചെയ്തു. സംഭവത്തില്‍ രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയും ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കകുയും ചെയ്തുകൊണ്ട് ശക്തമായ നടപടിയാണ് എസ്.ഐ.പി.സി ഹരീഷ് സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അട്ടിമറിച്ചാണ് എസ്.ഐയുടെ സ്ഥലംമാറ്റത്തിനു അധികാരികള്‍ ഉത്തരവിട്ടത്. മേഖലയില്‍ സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ വ്യാപകമാവുമ്പോള്‍ ലീഗ് നേതൃത്വം ഇടപെട്ട് കേസ് അട്ടി മറിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എസ്.ഐയുടെ സ്ഥലംമാറ്റമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യാക്കൂബ് മേമന്റെ വധത്തില്‍ പ്രതിഷേധിച്ച് വടകര വില്ല്യപ്പള്ളിയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രകടനം പി.സി ഹരീഷിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞതും ഇപ്പോഴത്തെ പ്രതികാര നടപടിക്കു കാരണമായതായി കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button