മുംബൈ: ഇകൊമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ്ഡീലിനെ വഞ്ചിച്ച് അമ്മയും മകനും ചമഞ്ഞ് 17 ഐ ഫോണുകള്‍ തട്ടിയെടുത്ത യുവതിയും യുവാവും പിടിയില്‍. മുംബൈയിലെ ഡോംബിവിലി സ്വദേശിനിയായ അനിതാ ഷിരീഷ് കുല്‍ക്കര്‍ണി (49), നൗപുര സ്വദേശി മോബിന്‍ യൂസഫ് മഹാഫുലെ (24) എന്നിവരാണ് പോലീസിന്റെ വലയിലായത്. തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത് ക്രൈം ബ്രാഞ്ചിന്റെ സെന്‍ട്രല്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ്.
തട്ടിപ്പിന്റെ രീതിയെക്കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നതിങ്ങനെ: കാഷ് ഓണ്‍ ഡെലിവറി ഓപ്ഷനില്‍ ഇവര്‍ സ്‌നാപ്ഡീലില്‍ നിന്നും ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്യും. തുടര്‍ന്ന് ഫോണുമായി കൊറിയര്‍ ജീവനക്കാരന്‍ എത്തുമ്പോള്‍ അനിത ഇയാളുമായി സംഭാഷണത്തിലേര്‍പ്പെടും. ഈ സമയം കൊറിയര്‍ പാക്കുമായി അകത്തേക്ക് പോകുന്ന മോബിന്‍ ഒറിജിനല്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം ഡമ്മി ഫോണുകള്‍ തിരികെ വയ്ക്കും തുടര്‍ന്ന് ഡെലിവര്‍ ചെയ്ത ഫോണിന് കംപ്ലെയ്ന്റ ഉണ്ടെന്ന് പറഞ്ഞ് ഡമ്മി ഫോണ്‍ തിരികെ വച്ച പാക്ക് ഇവര്‍ സ്‌നാപ് ഡീലിന് തിരിച്ചയയ്ക്കും.
എട്ട് ലക്ഷം രൂപയുടെ ഐ ഫോണ്‍ സ്‌നാപ്ഡീലില്‍ നിന്ന് മാത്രം ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയിരുന്നത് മുംബൈയിലെ ഖര്‍ഘറില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്താണ്. സ്‌നാപ്ഡീല്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ കുടുങ്ങിയത്.
Post Your Comments