Kerala

ഹാജരാകാത്തത് ഷൂട്ടിംഗ് തിരക്കു മൂലമെന്ന് സരിത, സോളാര്‍ കമ്മീഷന്‍ വിസ്താര നടപടികള്‍ അവസാനിപ്പിച്ചു

കൊച്ചി: സരിത എസ്. നായര്‍ക്ക് അവസാന അവസരം കൊടുത്തിട്ടും ഹാജരാകാത്തതിനാല്‍ വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി സോളര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു. സരിതയെ വിളിക്കാന്‍ ഇനി കമ്മിഷന്‍ ഉദ്ദേശിക്കുന്നില്ല. സരിത പല തെളിവുകളും ഹാജരാക്കാമെന്നു പറഞ്ഞിരുന്നു. സരിതയില്‍നിന്ന് കമ്മിഷനു പല കാര്യങ്ങളിലും വ്യക്തത വരുത്താനുമുണ്ടായിരുന്നു. സരിത ഹാജരാകാത്ത സ്ഥിതിക്ക് ഇനി സമയം കളയില്ല.

തെളിവുകള്‍ നല്‍കാനുണ്ടെങ്കില്‍ സരിതയ്ക്കു ഹാജരാക്കാം. എന്നാല്‍ അത് പരിഗണിക്കണമെങ്കില്‍ അത് അന്വേഷണത്തെ സഹായിക്കുന്ന തെളിവായി ബോധ്യപ്പെടണം. അഭിഭാഷകന്‍ മുഖേനെ ഷൂട്ടിങ് തിരക്കുള്ളതിനാലാണു ഹാജരാകാതിരുന്നതെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും സരിത അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ ഇതു തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button