Gulf

പെണ്‍കുട്ടിയുടെ കാറില്‍ ‘അങ്ങനെ’ എഴുതുമ്പോള്‍ ‘ഇങ്ങനെ’യൊരു പണി കിട്ടുമെന്ന് കരുതിയില്ല!

കുവൈത്ത് സിറ്റി: ഇഷ്ടം തോന്നിയ പെണ്‍കുട്ടിയുടെ കാറില്‍ ഡേറ്റിംഗ് എന്ന വാക്ക് എഴുതുമ്പോള്‍ നാല് മാസം തനിയ്ക്ക് ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ആ യുവാവ് തീരെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കുവൈത്തിയായ ഒരു യുവാവ് തനിയ്ക്ക് ഇഷ്ടം തോന്നിയ ഒരു പെണ്‍കുട്ടിയുടെ കാറില്‍ നല്ല കുവൈത്തി ഭാഷയില്‍ ഡേറ്റിംഗ് എന്ന് എഴുതി വയ്ക്കുകയായിരുന്നു. കാറില്‍ എഴുതിയ യുവാവിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. അങ്ങനെ പ്രണയം വേറിട്ട രീതിയില്‍ പറഞ്ഞ യുവാവ് പൊലീസ് പിടിയിലാവുകയും ചെയ്തു . കോടതി യുവാവിന് 120 ദിവസം ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷയ്ക്ക് പുറമേ 5000 കുവൈത്തി ദിനാര്‍ പിഴ അടയ്ക്കുകയും വേണം യുവാവ് .

എന്നാല്‍ കൊടുത്ത ശിക്ഷ കുറഞ്ഞ് പോയെന്നും കൂടുതല്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ മേല്‍ക്കോടതിയെ സമീപിയ്ക്കുമെന്നുമാണ് പരാതിക്കാരി പറയുന്നത്.

shortlink

Post Your Comments


Back to top button