തലശേരി: ധര്‍മടം ഒഴയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ബിജെപി ഓഫീസ് ആക്രമിക്കുകയും പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തി വീശി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒഴയില്‍ ഭാഗത്തെ ബിജെപി ഓഫീസിനുനേരേയാണ് അക്രമം നടന്നത്. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്ത സംഘം പ്രചാരണ ബോര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലിസ് കസ്റഡിയിലെടുത്തിട്ടുണ്ട്.
ഓഫീസിനു സമീപത്തുള്ള വീട്ടിലെ യുവാവുള്‍പ്പെടുന്ന സിപിഎം സംഘമാണ് ബോര്‍ഡ് തകര്‍ത്തതെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകരും എതിര് വാദമുയര്‍ത്തി സിപിഎം പ്രവര്‍ത്തകരും സംഘടിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇരു വിഭാഗത്തേയും പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശുകയായിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് സായുധ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments