നീമഞ്ച്: ഇനി പാസ്പോര്‍ട്ട് ലഭിക്കാന്‍ മധ്യപ്രദേശിലെ വീടുകളില്‍ ടോയ്ലറ്റ് നിര്‍ബന്ധം. ഇത്തരമൊരു തീരുമാനം എടുത്തത് നീമഞ്ച് പോലീസാണ്. പാസ്പോര്‍ട്ട്, ആയുധ ലൈസന്‍സ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്കായി അപേക്ഷിക്കുന്നവര്‍ ഇനി വീട്ടില്‍ ടോയ്ലറ്റുണ്ടെന്ന് തെളിയിക്കണം.
ഈ തീരുമാനമെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ ഭാരതിന് പിന്തുണ നല്‍കുന്നതിനാണെന്ന് നീമഞ്ച് പോലീസ് സൂപ്രണ്ട് മനോജ് സിംഗ് പറഞ്ഞു. സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി ഇത് ആദ്യമായാണ് ഇത്തരമൊരു ഉദ്യമം ഒരു സംസ്ഥാനത്ത് നടക്കുന്നത്.
Post Your Comments