Gulf

ഖത്തറിലെ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബറില്‍

ദോഹ : ഈ വര്‍ഷം ഡിസംബറോടെ ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം പ്രാബല്യത്തില്‍ വരും. നിയമം നടപ്പാക്കുന്നത് വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയ ശേഷമായിരിക്കും. കഴിഞ്ഞ ഡിസംബര്‍ 13 നാണ് രാജ്യത്തെ വിദേശികളുടെ പോക്കുവരവും സ്പോണ്‍സര്‍ഷിപ്പ് മാറ്റവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ള തൊഴില്‍ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇത് പ്രാബല്യത്തില്‍ വരുന്നത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ്. അതുകൊണ്ടുതന്നെ നിയമം പ്രാബല്യത്തില്‍ വരുന്നത് ഈ ഡിസംബര്‍ 14 നാകും. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് പ്രാദേശിക അറബ് പത്രമാണ്.

വേതനം, വാര്‍ഷികാവധി, താമസസൗകര്യം, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഈ കരാറിന്റെ അടിസ്ഥാനത്തിലാവും തീരുമാനിക്കുക. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഒരു വിദേശതൊഴിലാളി ഖത്തറിലെത്തുന്നതിന് മുന്‍പ് തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കേണ്ടതായി വരും. പുതിയ വ്യവസ്ഥകളോടെയുള്ള തൊഴില്‍ കരാറില്‍ നിലവില്‍ ഖത്തറിലുള്ള തൊഴിലാളികളും ഒപ്പിടേണ്ടി വരും.

shortlink

Post Your Comments


Back to top button