കുളത്തൂപ്പുഴ : അമിതമായി മദ്യപിച്ചയാളുടെ കാഴ്ച നഷ്ടമായി. കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കര്‍ സ്വദേശി റഷീദിന്റെ കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം മദ്യപിച്ച ശേഷം വീട്ടിലെത്തിയ റഷീദിന് കടുത്ത തലവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രമേഹ രോഗിയായ റഷീദ് അമിതമായി മദ്യപിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. കണ്ണിന്റെ കാഴ്ച ക്രമേണ തിരികെ ലഭിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുളത്തൂപ്പുഴ എസ്.ഐ. ബി.അനീഷിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിയ പോലീസ് സംഘം റഷീദിന്റെ മൊഴി എടുത്തു.
ജോലി കഴിഞ്ഞെത്തിയ റഷീദിനെ കൂട്ടുകാര്‍ വിളിച്ചുകൊണ്ടുപോയി മദ്യപിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. റഷീദിനൊപ്പം മദ്യപിച്ച രണ്ടുപേരെ കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
അന്പതേക്കര് കേന്ദ്രീകരിച്ചു വ്യാജ മദ്യ വില്‍പ്പനയും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടേയും വില്പന തകൃതിയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.
Post Your Comments