Kerala

വാഹനാപകടത്തില്‍ സഹോദരിയുടെ വിവാഹത്തിനെത്തിയ യുവാവ് മരിച്ചു

പാരിപ്പള്ളി: വിദേശത്ത് നിന്നും സഹോദരിയുടെ വിവാഹത്തിനെത്തിയ യുവാവ് എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കാര്‍ മറിഞ്ഞ് മരിച്ചു. ഒപ്പമുണ്ടായിരുന്ന എട്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ പാരിപ്പള്ളി തെറ്റിക്കുഴി ജംഗ്ഷനില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം. ചാത്തന്നൂര്‍ താഴംതെക്ക് ചരുവിള പുത്തന്‍വീട്ടില്‍ ചന്തു (23) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ കാര്‍ നിയന്ത്രണം വിട്ടതാണ് അപകട കാരണം. കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ പരിക്കേറ്റ സുഹൃത്തുക്കളായ ശരത്ചന്ദ്രന്‍, വിവേക്, രാഹുല്‍, മനു, വിനോദ്, വിഷ്ണു, ടോമി, അനു എന്നിവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചന്തു മൂന്ന് വര്‍ഷമായി ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ നാട്ടിലേക്ക് വന്നത് സഹോദരി ചിന്തുവിന്റെ വിവാഹം നടത്തുന്നതിനായാണ്. മേയ് ഒന്നിനാണ് മീനാട് പാക്കിസ്ഥാന്‍മുക്കിന് സമീപമുള്ള യുവാവുമായി സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. മാതാവ് വിജയമ്മ ചന്തുവിന് എട്ട് വയസുള്ളപ്പോള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. ഇതോടെ ചന്തുവിനെയും സഹോദരിയെയും അമ്മാവന്‍ ചന്ദ്രന്‍പിള്ള കുടുംബവീട്ടിലേക്ക് കൊണ്ടു പോയി. ഇരുവരും വളര്‍ന്നത് അവിടെനിന്നാണ്. ചന്തുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാന്‍ പോയത് ഗള്‍ഫില്‍ പോകുംമുമ്പ് ഓട്ടോ ഡ്രൈവറായിരുന്ന ചന്തുവിന്റെ ഓട്ടോ സുഹൃത്തള്‍ തന്നെയാണ്.

shortlink

Post Your Comments


Back to top button