Kerala

പോലീസുകാരനെ എയിഡ്‌സ് രോഗിയായ പ്രതി കടിച്ചു പരുക്കേല്‍പ്പിച്ചു

പന്തളം: എയിഡ്‌സ് രോഗിയായ പ്രതി ലോക്കപ്പില്‍ നിന്നും രക്ഷപെടാനുള്ള ശ്രമം തടഞ്ഞ പോലീസുകാരനെ കടിച്ചു പരുക്കേല്‍പ്പിച്ചു. സംഭവം നടന്നത് ഇന്നലെ പന്തളത്താണ്. താന്‍ എയിഡ്‌സ് രോഗിയാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം രോഗബാധിതനാണെന്ന് സ്ഥിരീകരിച്ചു.

പോലീസുകാരനെ ആക്രമിച്ചത് മദ്യപിച്ച് ബഹളം വെച്ചുവെന്ന നാട്ടുകാരുടെ പരാതിയില്‍ പിടിയിലായ കുളനട സ്വദേശിയാണ്. ഇയാളുടെ കടിയേറ്റ പോലീസുകാരനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ച് അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കി. പോലീസ് സ്‌റ്റേഷനില്‍ എത്തിയ ശേഷവും ബഹളം വെച്ച ഇയാള്‍ വൈകിട്ട് എട്ടുമണിയോടെ സ്‌റ്റേഷനില്‍ നിന്നും ഇറങ്ങി ഓടി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന് കടിയേറ്റത് ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ്.

shortlink

Post Your Comments


Back to top button