Kerala

എന്തുകൊണ്ട് ബി.ജെ.പി. പ്രചാരകന്‍ ആകുന്നുവെന്നു വെളിപ്പെടുത്തുന്ന അബ്ദുല്‍ ലത്തീഫിന്റെ ഹൃദയസ്പര്‍ശിയായ കത്ത്

ബി.ജെ.പി സ്ഥാനാര്‍ഥിയായ് താമര ചിഹ്നത്തിൽ മത്സരിക്കാൻ ഏതൊരു സാധാരണ പ്രവർത്തകനേയുംപോലെ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ ഞാൻ എനിക്കുവേണ്ടി അങ്ങനെ ഒരഭിപ്രായം ആരോടും ഒരിടത്തും പറഞ്ഞിട്ടില്ല. ഞാൻ അത്രത്തോളം വലുതാണ് എന്ന വിചാരവും എനിക്കില്ല. പക്ഷേ ആരെങ്കിലും ഇങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ ഏതൊരു മനുഷ്യനേയുംപോലെ എനിക്കും അഭിമാനം തോന്നുന്നൂ…

അതുകൊണ്ടു മാത്രമാണ് ഞാനിത് ഷെയർ ചെയ്യുന്നത്. സത്യത്തിൽ ഇതുപോലെ ഒന്നും പ്രതീക്ഷിച്ചല്ല ഞാൻ പ്രവർത്തിക്കുന്നത്. എന്റെ മനസ്സിൽ തോന്നുന്ന നല്ലകാര്യങ്ങൾ ഞാൻ പറയുന്നൂ പ്രചരിപ്പിക്കുന്നൂ, അത്രേയുള്ളൂ…
ഒരു പാർട്ടിയെക്കൊണ്ടും ഒരു ഗുണവും എനിക്കിതുവരെ ഉണ്ടായിട്ടില്ല. ഒരു സെന്റ് സ്ഥലമില്ല, വീടില്ല, ബാങ്കുബാലൻസ് ഒരു രൂപ പോലുമില്ല, നല്ലൊരു വരുമാന മാർഗ്ഗവും ഇല്ല….

2022 ഓടെ നരേന്ദ്രമോഡി സർക്കാർ എല്ലാവർക്കും വീടുവച്ചുനൽക്കും എന്നു പറഞ് ആത്മാര്‍ത്ഥമായി പ്രവർത്തിക്കുന്നത് കാണുമ്പോൾ എനിക്കും ആവേശമാണ്. എനിക്കും വാടകവീടിനു പകരം ഒരു വീടു കിട്ടുമെന്ന ആവേശം, മുദ്രാലോണും ഇൻഷുറൻസും ക്ഷേമപദ്ധതികളും കിട്ടുമെന്ന ആവേശം, നല്ലറോഡും വെളിച്ചവും കിട്ടുമെന്ന ആവേശം…
അതുകൊണ്ടെക്കെ ഞാനും ഒരു ബി.ജെ.പി പ്രചാരകനാകുന്നൂ, അത്രേയുള്ളൂ എന്റെ സ്വാര്‍ത്ഥത…

അബ്ദുല്‍ ലത്തീഫ്

തിരുവനന്തപുരം

 

 

ഞാനൊരു,BJP കാരനല്ല…ഞാനും, എന്നേയും അങ്ങനെ ആരും അംഗീകരിക്കുകയും സ്വീകരിക്കയും ഇല്ല….കേവലം ഞാനൊരു Bjp അനുഭാവി അണെ…

Posted by Abdul Latheef on Saturday, March 26, 2016

BAD

shortlink

Related Articles

Post Your Comments

Related Articles


Back to top button