Kerala

വി ശിവന്‍കുട്ടി കുളിമുറിയില്‍ കാല്‍ വഴുതി വീണു; പ്രചരണം സോഷ്യല്‍മീഡിയ വഴി

നേമം: സോഷ്യല്‍ മീഡിയകളിലൂടെയാണ് നേമത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി. ശിവന്‍കുട്ടി ഇപ്പോള്‍ പ്രചരണം നടത്തുന്നത്. ഇതിനുകാരണം കുളിമുറിയില്‍ തെന്നിവീണ് വി ശിവന്‍കുട്ടി വിശ്രമത്തിലായതാണ്്.

ശിവന്‍കുട്ടി ശനിയാഴ്ച രാത്രിയാണ് കുളിമുറിയില്‍ തെന്നി വീണത്. അതോടെ ഇടത് കാലിന് പരിക്ക് പറ്റുകയായിരുന്നു. ഏഴ് ദിവസത്തെ പൂര്‍ണ വിശ്രമമാണ് ആയുര്‍വേദ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാലില്‍ ബാന്‍ഡേജ് ചുറ്റി ഇരിക്കുന്ന ഫോട്ടോയും ഡോക്ടറുടെ ഉപദേശവും ചേര്‍ത്താണ് ഫേസ്ബുക്കില്‍ ശിവന്‍കുട്ടി പോസ്റ്റിട്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button