India

പാമ്പ് കടിയേറ്റ യുവാവ് ജീവന്‍ രക്ഷിക്കാന്‍ ചെയ്ത സാഹസം വിചിത്രം!

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പാമ്പ് കടിയേറ്റ ആദിവാസി യുവാവ് കടിച്ച വിഷപാമ്പിനെ ജീവനോടെ പിടികൂടി വിഴുങ്ങി. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നു 60 കിലോമീറ്റര്‍ അകലെ ലോഹര്‍ദാഗ ജില്ലയില്‍ ഹര്‍മു ഗ്രാമത്തിലാണ് സംഭവം.

ഹര്‍മു ഗ്രാമത്തിലെ കൃഷിയിടത്തില്‍ പണിയെടുക്കുമ്പോഴാണ് സുരേന്ദ്ര ഒറോണ്‍ എന്ന 30 കാരന് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ഇയാള്‍ ഭയപ്പെടുന്നത്തിന് പകരം കടിച്ച പാമ്പിനെ പിടികൂടി വിഴുങ്ങുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ശേഷം ഇയാള്‍ക്ക് അസ്വസ്ഥത അനുഭപ്പെടുകയായിരുന്നു. തുടര്‍ന്നു ഇയാള്‍ നടന്ന സംഭവം വീട്ടുകാരോട് പറയുകയും അവര്‍ ഉടന്‍ തന്നെ ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം ശനിയാഴ്ച രാവിലെ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. കുഴപ്പമൊന്നുമില്ലെന്നും രാത്രി മുഴുവന്‍ നീണ്ട നിരീക്ഷണ ഒറോണിനേ വിട്ടയച്ചതായി ചികില്‍സിച്ച ഡോക്ടര്‍ ശൈലേഷ് കുമാര്‍ പറഞ്ഞു.

പാമ്പിനെ ജീവനോടെ വിഴുങ്ങുന്നത്‌ ജീവന്‍ രക്ഷിക്കാനും വിഷം അകറ്റാനും സഹായിക്കുമെന്ന കേട്ടറിവിനെ തുടര്‍ന്നാണ്‌ താന്‍ പാമ്പിനെ വിഴുങ്ങിയതെന്ന് ഒറോണ്‍ പറഞ്ഞു.

ഝാര്‍ഖണ്ഡിലെ ചില ആദിവാസി വിഭാഗങ്ങള്‍ വവ്വാലിനെ തിന്നുന്നത് മസ്തിഷ്കാഘാതത്തില്‍ നിന്നു രക്ഷിക്കുമെന്ന് വിശ്വസിക്കുന്നുണ്ട്. ചിലര്‍ കരടിയെ തിന്നുന്നത് മലേറിയയില്‍ നിന്ന് രക്ഷിക്കുമെന്നും ഞണ്ടിനെ തിന്നുന്നത് ലൈംഗിക തൃഷ്‌ണ വര്‍ദ്ധിപ്പിക്കുമെന്നും വിശ്വസിക്കുന്നു.

shortlink

Post Your Comments


Back to top button