നാസിക്: മൂന്ന് പതിറ്റാണ്ട് മുമ്പ് വെള്ളത്തില്‍ മുങ്ങിയ ക്ഷേത്രങ്ങള്‍ വരള്‍ച്ചയെ തുടര്‍ന്ന് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഗോദാവരി നദിയില്‍ മുങ്ങിയ ക്ഷേത്രങ്ങളാണ് ഇപ്പോള്‍ പുറത്തു ദൃശ്യമായിരിക്കുന്നത്. 1982ലാണ് ഈ ക്ഷേത്രങ്ങള്‍ വെള്ളത്തില്‍ മുങ്ങിയത്. നാസിക്കില്‍ നിന്നും 25 കിലോമീറ്റര്‍ മാറി ചന്ദോരി ഗ്രാമത്തിലാണ് ക്ഷേത്രങ്ങള്‍ വീണ്ടും പ്രത്യക്ഷമായത്.
ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ട ക്ഷേത്രങ്ങളില്‍ ഭൂരിപക്ഷവും ശിവക്ഷേത്രങ്ങളാണ്. ക്ഷേത്രം ദൃശ്യമായ വാര്‍ത്ത അറിഞ്ഞ് നിരവധി പേര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തുന്നുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ രേഖകളില്‍ പോലും പരാര്‍മശമില്ലാത്ത ക്ഷേത്രങ്ങളാണിവ. ബ്രിട്ടീഷ് കാലഘട്ടത്തിലെ നാസിക് ഗസറ്ററില്‍ മാത്രമാണ് ഈ ക്ഷേത്രങ്ങളെക്കുറിച്ച് പരാമര്‍ശമുള്ളത്.
ഗ്രാമത്തിലെ യുവതലമുറയ്ക്ക് ഈ ക്ഷേത്രങ്ങളെക്കുറിച്ച് വിവരമില്ല. എന്നാല്‍ മുതിര്‍ന്ന തലമുറയില്‍പ്പെട്ട ആളുകള്‍ക്ക് എണ്‍പതുകളില്‍ ക്ഷേത്രം കണ്ടതിന്റെ ഓര്‍മ്മയുണ്ട്. മൂന്ന് പതിറ്റാണ്ട് വെള്ളത്തില്‍ മുങ്ങിക്കിടന്നെങ്കിലും ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കൊന്നും തകരാറില്ല. ക്ഷേത്രങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് ഗ്രാമവാ
Post Your Comments