India

ബീഫ് കഴിക്കുന്നത് കുറ്റകരമല്ല- മദ്രാസ്‌ ഹൈക്കോടതി

ചെന്നൈ: ബീഫ് കഴിക്കുന്നത് ഇന്ത്യ ശിക്ഷാ നിയമ പ്രകാരം കുറ്റകൃത്യമല്ലെന്നും വിവിധ മതവിശ്വാസികളുടെ ഭക്ഷണശീലത്തെ നിയന്ത്രിക്കുന്ന ഒരു നിയമവും ഇന്ത്യയിലെല്ലെന്നും മദ്രാസ്‌ ഹൈക്കോടതി.

ഡിണ്ടിഗല്‍ ജില്ലയിലെ പളനയിലെ ദന്തായുദപാനിസ്വാമി ക്ഷേത്രത്തിന് സമീപമുള്ള തെരുവിലെ ബീഫ് കഴിക്കുന്ന മുസ്ലീങ്ങളുടെ കടകള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ എസ്. മണികുമാര്‍, സി.ടി സെല്‍വലം എന്നിവരടങ്ങുന്ന ബഞ്ചിന്റെ നിരീക്ഷണം. ഹിന്ദു മുന്നേറ്റ കഴകം എന്ന സംഘടനയുടെ പ്രസിഡന്റ് കെ. ഗോപിനാഥാണ് ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന് സമീപത്തെ തെരുവില്‍ കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ ബീഫ് കഴിക്കുന്നതിലൂടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.

മാംസാഹാരം കഴിക്കുന്നത് കുറ്റകരമാണെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ എവിടെയും പറഞ്ഞിട്ടില്ല. ഇന്ത്യയില്‍ ഒരു മതവിശ്വാസിയുടെയും ഭക്ഷണശീലങ്ങള്‍ നിയന്ത്രിക്കുന്ന ഒരു നിയമവും നിലവില്ല. ഈ സാഹചര്യത്തില്‍ ഹര്‍ജി അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയും കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

ക്ഷേത്രത്തിന് സമീപത്തെ കടകള്‍ മുസ്ലീങ്ങള്‍ കയ്യേറി സ്ഥാപിച്ചതാണെന്ന ആരോപണത്തിനും ഹര്‍ജിക്കാരന്‍ തെളിവ് നല്‍കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button