KeralaNews

ആവേശപൂര്‍വം ശ്രീശാന്ത് യുവജനങ്ങളിലൂടെ തെരഞ്ഞെടുപ്പ് അങ്കത്തട്ടിലേയ്ക്ക്

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ആവേശമുണര്‍ത്തി തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് തലസ്ഥാനത്തെത്തി.. പഴവങ്ങാടിയിലും പത്മനാഭ ക്ഷേത്രത്തിലും ദര്‍ശനം നടത്തി, ബി.ജെ.പി യുടെ തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനത്തിലും പങ്കെടുത്താണ് താരസ്ഥാനാര്‍ത്ഥി മടങ്ങിയത്. യുവാക്കളെ കേന്ദ്രീകരിച്ചാണ് തന്റെ പ്രവര്‍ത്തനമെന്ന് ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ ഒന്‍പത് മണിയോടെ വിമാനത്തവളത്തിലെത്തിയ ശ്രീശാന്തിന് ബാന്റ് മേളത്തിന്റേയും മുദ്രാവാക്യം വിളികളുടേയും അകമ്പടിയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് പഴവങ്ങാടി ഗണപതിയ്ക്ക് നാളികേരമുടച്ച് പത്മനാഭനെ വണങ്ങാനായി പോയി.

shortlink

Post Your Comments


Back to top button