India

രാജീവ് ഗാന്ധിക്ക് ബീഹാറില്‍ ക്ഷേത്രം പണിയുന്നു

പാറ്റ്ന: ബീഹാറിലെ കോണ്‍ഗ്രസുകാര്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയോടുള്ള ബഹുമാന സൂചകമായി ക്ഷേത്രം പണിയുന്നു. ബക്സറിലെ രാജ്പൂര്‍ ബ്ളോക്കില്‍ കത്രായി ഗ്രാമത്തില്‍ ക്ഷേത്രത്തിനുള്ള തറക്കല്ലിട്ട് നിര്‍മ്മാണവും തുടങ്ങി. ബീഹാറിലെ ബക്സര്‍ ജില്ലയില്‍ ക്ഷേത്രം പണിതുയര്‍ത്താനും അടുത്ത വര്‍ഷം ക്ഷേത്രം ആള്‍ക്കാര്‍ക്കായി തുറന്നു കൊടുക്കാനുമാണ് ഇവര്‍ ആലോചിക്കുന്നത്. ഇവിടെ രാജീവ്ഗാന്ധിയുടെ ഒരു പൂര്‍ണ്ണകായ പ്രതിമയും സ്ഥാപിക്കും.

ക്ഷേത്ര നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മൃത്യൂഞ്ജറായ് ആണ്. ക്ഷേത്രം പണിയുന്നത് രാജീവ് ഗാന്ധി രാജ്യത്തിന് നല്‍കിയ മഹത്തായ സംഭാവനകളോടുള്ള ജനങ്ങളുടെ ബഹുമാനാര്‍ത്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം പണിയല്‍ ബീഹാറിലെ പ്രതിപക്ഷ പാര്‍ട്ടികളെ ചൊടിപ്പിച്ചിരിക്കുകയാണ്. 1984 മുതല്‍ 89 വരെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നത്. തമിഴ്പുലികള്‍ നടത്തിയ സ്ഫോടനത്തില്‍ 1991 ലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

shortlink

Post Your Comments


Back to top button