India

ബ്രിട്ടീഷ് പൗരത്വ വിവാദം-തനിക്ക് പറയാനുള്ളത് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തുന്നു

ന്യൂഡല്‍ഹി: മുമ്പ് തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്നുവെന്ന ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ സദാചാര സമിതിക്ക് കത്തു നല്‍കി. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ മറ്റൊരു രാജ്യത്തിന്റെയും പൗരത്വത്തിനായി അപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ബ്രിട്ടനില്‍ ഒരു സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി സ്വയം ബ്രിട്ടീഷ് പൗരനായി പ്രഖ്യാപിച്ചിരുന്നുവെന്ന് ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബിജെപി എംപി മഹേഷ് ഗിരി ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. വിഷയം സ്പീക്കര്‍ സഭയുടെ സദാചാര സമിതിയുടെ പരിഗണനക്ക് വിടുകയായിരുന്നു. എല്‍ കെ അദ്വാനി അധ്യക്ഷനായ സഭയുടെ സദാചാര സമിതി രാഹുലിന് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് മറുപടി. രേഖകള്‍ തയ്യാറാക്കിയപ്പോള്‍ സംഭവിച്ച പിഴവ് മാത്രമാണിതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button