India

യുവ മോഡല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: യുവ മോഡലിനെ ഡല്‍ഹിയിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 25 കാരിയായ പ്രിയങ്ക കപൂറിനെയാണ് ദക്ഷിണ ഡല്‍ഹി ഡിഫന്‍സ് കോളനി ഏരിയായിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഡലായ പ്രിയങ്ക സ്വന്തമായി ഒരു ഇവന്റ് മാനേജ്മെന്‍റ് കമ്പനി നടത്തി വരികയായിരുന്നു.

പ്രിയങ്ക എഴുതിയതെന്ന് കരുതുന്ന രണ്ട് പേജ് ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജനുവരിയിലായിരുന്നു ഒരു ബിസിനസുകാരനുമായി പ്രിയങ്കയുടെ വിവാഹം. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പ്രിയങ്കയെ പീഡിപ്പിച്ചിരുന്നതായി പ്രിയങ്കയുടെ ബന്ധുക്കള്‍ ആരോപിച്ചു.

പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും പോലീസ് സ്ത്രീധന നിരോധന നിയമപ്രകാരവും ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രിയങ്കയുടെ ഭര്‍ത്താവ് നിതിന്‍ ചൌളയ്ക്കു തെക്കന്‍ ഡല്‍ഹിയില്‍ നിരവധി പബ്ബുകള്‍ സ്വന്തമായുണ്ട്.

മോഡല്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഡല്‍ഹി എയിംസിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button