ന്യൂഡല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണെക്കുറിച്ചുള്ള അന്വേഷണത്തിന്റഎ ഭാഗമായി പാകിസ്ഥാന്‍ സംഘം ഇന്ന് ഇന്ത്യയിലെത്തും. അഞ്ചംഗ അന്വേഷണ സംഘം പത്താന്‍കോട്ട് സൈനികത്താവളത്തിലെത്തി തെളിവുകള്‍ ശേഖരിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഭീകരാക്രമണത്തിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തുന്നത്.
എന്‍.ഐ.എ ഉദ്യോഗസ്ഥരുമായും പാക് അന്വേഷണ സംഘം ചര്‍ച്ച നടത്തും. പഞ്ചാബ് പ്രവിശ്യാ തീവ്രവാദ വിരുദ്ധ തലവന്‍ മുഹമ്മദ് താഹിര്‍, പാക് ഇന്റലിജന്‍സ് ഡെപ്യൂട്ടി ജനറല്‍ മുഹമ്മദ് അസിം, ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ തന്‍വീര്‍ അഹമ്മദ്, പാക്ക് ആര്‍മി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായ ഇര്‍ഫാന്‍ മിശ്ര, സാഹിദ് തന്‍വീര്‍ എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് ഇന്ത്യയിലെത്തുക.
ഭീകരാക്രമണത്തിന് പിന്നിലെ ജെയഷെ മുഹമ്മദ് ഭീകരരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് അന്വേഷണ സംഘം എത്തുന്നത്. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സൈനികഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന ഗുരുദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിനെ രഹസ്യാന്വേഷണ വിഭാഗം വീണ്ടും ചോദ്യം ചെയ്തു.
Post Your Comments