Gulf

ഒമാനില്‍ മലയാളി മുങ്ങി മരിച്ചു

മസ്കറ്റ് : ഒമാനില്‍ മലയാളി അണക്കെട്ടില്‍ മുങ്ങി മരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര പനച്ചമൂട് സ്വദേശി പി.സി മുരളി (58) ആണ് ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടില്‍ മുങ്ങിമരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതരത്തെി മൃതദേഹം പുറത്തെടുത്ത് ഖുറിയാത്ത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ 35 വര്‍ഷമായി മസ്‌കറ്റിലുള്ള മുരളി സ്വീവേജ് ടാങ്കര്‍ കരാറുകാരനായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ ഉഷയും രണ്ട് ആണ്‍മക്കളും മസ്‌കറ്റിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button