India

പാവങ്ങളുടെ പണം തട്ടിയെടുത്ത വിജയ മല്യയ്ക്കെതിരെ കര്‍ശന നടപടി- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോടികളുടെ വയ്പയെടുത്ത ശേഷം രാജ്യവിട്ട മദ്യരാജാവ് വിജയ്‌ മല്യയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും പണമാണ്‌ മല്യ തട്ടിയെടുത്തത്‌. കോണ്‍ഗ്രസാണ്‌ വിജയ്‌ മല്യയെ സഹായിച്ചതെന്നും മോഡി കുറ്റപ്പെടുത്തി. ആദ്യമായാണ് മല്യ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നത്. മല്യയ്ക്ക് അനധികൃതമായി വായ്പ അനുവദിച്ചതില്‍ കോണ്‍ഗ്രസിന് പങ്കുണ്ട്. അത് തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആസാമില്‍ ഒരു റാലിയില്‍ സംസാരിക്കവേ മോദി പറഞ്ഞു.

മല്യ രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്നായി 9,900 കോടി രൂപ തട്ടിയെടുത്തതായാണ്‌ കണക്ക്‌. ബാങ്കുകള്‍ നടപടി ആരംഭിച്ചതോടെ മാര്‍ച്ച്‌ രണ്ടിന്‌ രഹസ്യമായി മല്യ രാജ്യം വിടുകയായിരുന്നു. ഇയാള്‍ ലണ്ടനിലെ വസതിയില്‍ സുഖ ജീവിതം നയിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ ഇന്ത്യയില്‍നിന്നും ഒളിച്ചോടിയതല്ലെന്നും, മടങ്ങിവരാന്‍ സമയം ആയിട്ടില്ലെന്നുമായിരുന്നു ട്വിറ്ററിലൂടെയുള്ള മല്യയുടെ പ്രതികരണം.

shortlink

Post Your Comments


Back to top button