India

ബി.ജെപി.യുടെ ദേശസ്‌നേഹത്തെക്കുറിച്ച് വെങ്കയ്യ നായിഡു

വിജയവാഡ : ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ദേശസ്‌നേഹമെന്നത് പാവപ്പെട്ടവരുടെ ഉയര്‍ച്ചയ്ക്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ദാരിദ്ര്യം തുടച്ചുനീക്കുകയും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ദേശസ്‌നേഹം.

രാജ്യത്തിലെ മുഴുവന്‍ ജനതയുടെയും വളര്‍ച്ചയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. മറിച്ച്, ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. പാവപ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനു ധനസഹായം നല്‍കാനായി സര്‍ക്കാര്‍ മുദ്ര ബാങ്കുകള്‍ സ്ഥാപിച്ചു. ഇതാണു തങ്ങളുടെ ദേശസ്‌നേഹമെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

ദേശസ്‌നേഹം എന്നു പറയുന്നത് രാജ്യത്തെ മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്നതാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സിഖും മറ്റു പിന്നോക്ക വിഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് രാജ്യം. ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ ജനങ്ങളെ ഒരിക്കലും ബി.ജെ.പി നിര്‍ബന്ധിക്കില്ല. എന്നാല്‍ ഇതു വിളിക്കാന്‍ നിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button