മസ്‌കറ്റ്: അണക്കെട്ടില്‍ കുളിക്കുന്നതിനിടെ മലയാളി മുങ്ങിമരിച്ചു. മരിച്ചത് ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര പനച്ചമൂട് സ്വദേശി പി.സി. മുരളി (58) ആണ്. സംഭവം നടന്നത് വെള്ളിയാഴ്ച വൈകുന്നേരമാണ്. സുഹൃത്തുക്കള്‍ക്കൊപ്പം മുരളി കുളിക്കാനിറങ്ങിയത് ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിന്റെ താഴ്ഭാഗത്താണ്. അണക്കെട്ട് കവിഞ്ഞൊഴുകുന്നതിനാല്‍ ഇവിടെ സാമാന്യം വെള്ളമുണ്ടായിരുന്നു.
സിവില്‍ ഡിഫന്‍സ് അധികൃതരത്തെിയാണ് മുരളിയുടെ മൃതദേഹം കണ്ടെടുത്തത്. 35 വര്‍ഷമായി മസ്‌കറ്റിലുള്ള ഇദ്ദേഹം ഇപ്പോള്‍ സ്വീവേജ് ടാങ്കര്‍ കരാറുകാരനായി ജോലി ചെയ്യുകയായിരുന്നു. നേരത്തേ, വാദി അദൈയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്നു. മസ്‌കറ്റില്‍ തന്നെയാണ് ഭാര്യ ഉഷയും രണ്ട് ആണ്‍മക്കളും. ഇവര്‍ താമസിക്കുന്നത് ഹമരിയയിലാണ്. മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Post Your Comments