കുന്നംകുളം : പാടത്ത് തീയിട്ട് കൃഷിസ്ഥലം ഒരുക്കുന്നതിനിടെ തീയ്ക്കുള്ളില്‍പ്പെട്ട് കര്‍ഷകന്‍ മരിച്ചു. കുന്നംകുളം തെക്കേപ്പുറം കര്‍ണ്ണംകോട്ട് ശശി(65) ആണ് മരിച്ചത്. വൈശേരി ആലത്തൂര്‍ പാടത്ത് ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
പാടത്ത് പച്ചക്കറി കൃഷിക്കായി സ്ഥലെമൊരുക്കാന്‍ രാവിലെ വീട്ടില്‍നിന്നിറങ്ങിയതാണ് ശശി. എന്നാല്‍ ഉച്ചയായിട്ടും കാണാതായതോടെ ഭാര്യ നളിനി ഫോണ്‍ വിളിക്കുകയായിരുന്നു. ശശി ഫോണ്‍ എടുത്തെങ്കിലും സംസാരം വ്യക്തമായിരുന്നില്ല. അപകട സൂചന തോന്നി അച്ഛനെ തിരയാന്‍ മകന്‍ സജീഷിനെയും മരുമകള്‍ രജനയെയും പറഞ്ഞയച്ചു. ഇതിനിടയില്‍ പാടത്ത് പുക കണ്ട സജീഷ് അവിടമാകെ തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവില്‍ മരിച്ച നിലയില്‍ കിടക്കുന്ന അച്ഛനെയാണ് സജീഷ് കണ്ടത്്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.
പാടത്തെ പാഴ്‌ച്ചെടികള്‍ തീയിടുന്നതിനിടെ അതിനിടയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇഴജന്തുക്കളും മറ്റും കടിയ്ക്കാതിരിക്കാന്‍ കാലുറകളും ധരിച്ചിരുന്നു. തീ നിയന്ത്രണാതീതമായതോടെ ശ്വാസകോശത്തില്‍ പുക കയറി തളര്‍ന്ന് വീണിട്ടുണ്ടാകാമെന്നും കരുതുന്നു.
Post Your Comments