KeralaNews

കുമ്മനം രാജശേഖരന് വേലുത്തമ്പി പുരസ്‌കാരം

കൊല്ലം : വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ വീരശ്രീ വേലുത്തമ്പി പുരസ്‌കാരം ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കലാ, സാംസ്‌ക്കാരിക, രാഷ്ട്രീയ, ദേശീയോദ്ഗ്രഥന മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സേവാസമിതി ജനറല്‍ സെക്രട്ടറി എസ്.കെ.ദീപു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

10,207 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കുണ്ടറ ഇളമ്പള്ളൂര്‍ ക്ഷേത്രമൈതാനിയില്‍ ചേരുന്ന സമ്മേളനത്തില്‍ ജസ്റ്റിസ്. ഡി.ശ്രീദേവി പുരസ്‌കാരം സമ്മാനിക്കും.

സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ മരണമടഞ്ഞ ലാന്‍സ് നായിക് സുധീഷിന്റെ അച്ഛന്‍ ബ്രഹ്മപുത്രനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക

shortlink

Post Your Comments


Back to top button