Kerala

നിലവിലുള്ള വേഗനിയന്ത്രണത്തിനപ്പുറത്ത് വേഗപരിധി നിശ്ചയിക്കുവാനും പുതിയ ‘സാങ്കേതികവിദ്യ’-കണ്ടെത്തിയത് നമ്മുടെ സ്വന്തം നാട്ടുകാരായ ചുണക്കുട്ടികള്‍

കൊട്ടാരക്കര: അടൂര്‍ എസ്എന്‍ഐടിയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ കിടിലന്‍ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നു. ഇന്റലിജന്റ് സ്പീഡ് മാനേജ്‌മെന്റ് സിസിറ്റം ഫോര്‍ വെഹിക്കിള്‍സ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന സ്പീഡ് ഗവര്‍ണര്‍ എന്ന ഉപകരണത്തിന് വാഹനത്തിന്റെ വേഗപരിധി നിശ്ചയിക്കാന്‍ മാത്രമേ കഴിയൂ എങ്കില്‍ ഇതിന് ആവശ്യമുള്ളിടത്തു മാത്രം വേഗനിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ സാധിക്കും.

ട്രാഫിക് കണ്‍ട്രോള്‍ റൂമിലിരുന്ന് വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും. കണ്‍ട്രോള്‍ സെക്ഷന്‍, ട്രാഫിക് സെക്ഷന്‍, വെഹിക്കില്‍ സെക്ഷന്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഇതിനുള്ളത്. വാഹനം നിശ്ചിത മേഖലയില്‍ പ്രവേശിച്ചാല്‍ മുന്നറിയിപ്പ് അലാറം മുഴങ്ങും. ഡ്രൈവര്‍ വേഗം കുറച്ചില്ലെങ്കില്‍ സാങ്കേതിക വിദ്യയിലൂടെ എന്‍ജിനിലേയ്ക്കുള്ള ഇന്ധനലഭ്യത കുറയുകയും വേഗം കുറയുകയും ചെയ്യും.

അസിസ്റ്റന്റ് പ്രഫസര്‍മാരായ ആര്‍. ശ്രീക്കുട്ടി, ലക്ഷി രാജന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഈ സാങ്കേതിക വിദ്യ തയ്യാറാക്കിയിരിക്കുന്നത് എസ്എന്‍ഐറ്റി കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ഗോകുല്‍, വൈശാഖ്, ജിനു, ആനന്ദ്, ബിബിന്‍ എന്നിവരാണ്.

shortlink

Post Your Comments


Back to top button