India

2030 ലക്ഷ്യമിടുന്ന സംപൂര്‍ണ്ണ ഇലക്ട്രിക് വാഹന ഇന്ത്യ : എല്‍ഇഡി ബള്‍ബ് വിതരണം പോലെ വന്‍ വിജയമാകുമെന്ന് കണക്കുകൂട്ടല്‍

ന്യൂഡല്‍ഹി : 2030 ല്‍ എല്ലാ വാഹനങ്ങളും വൈദ്യുതിയിലോടുന്ന ഇന്ത്യ ലക്ഷ്യമിട്ടുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍. ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിന് സിറോ ഡൗണ്‍ പേമെന്റ് വ്യവസ്ഥയില്‍ വായ്പ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്യുകയാണ്. ഇന്ധനം വാങ്ങാന്‍ വിലപ്പെട്ട സമ്പാദ്യം ചെലവാക്കുന്നതില്‍ നിന്നു ജനങ്ങളെ രക്ഷിക്കുക എന്ന ദൗത്യവും പദ്ധതിക്കുണ്ടെന്നു ഗോയല്‍ പറഞ്ഞു.

ഇന്ത്യയെപ്പോലെ വിസ്തൃതമായ രാജ്യം 100% ഇലക്ട്രിക് വാഹനങ്ങള്‍ ഓടുന്ന ഒന്നായി മാറുന്നതാണ് ഊര്‍ജമന്ത്രാലയം ലക്ഷ്യമിടുന്നത്. അതിന് സര്‍ക്കാരിന്റെ ഒരു രൂപ പോലും നിക്ഷപവും ആവശ്യപ്പെടുന്നില്ല. കോമണ്‍വെല്‍ത്ത് ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി യങ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി പറഞ്ഞു. പദ്ധതിയുടെ ആസൂത്രണത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ നേതൃത്വത്തില്‍ വര്‍ക്കിങ് ഗ്രൂപ്പിന് രൂപം നല്‍കിയിട്ടുണ്ട്. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. ആദ്യം പണമടയ്ക്കാതെ തന്നെ ആവശ്യക്കാര്‍ക്ക് ഇലക്ട്രിക് കാറുകള്‍ നല്‍കും. തുടര്‍ന്ന് പെട്രോളിയം ഇന്ധനങ്ങള്‍ക്ക് ചെലവിട്ടിരുന്ന പണം അവര്‍ക്കു വായ്പ തിരിച്ചടവിന് ഉപയോഗിക്കാം-ഗോയല്‍ ചൂണ്ടിക്കാട്ടി.

എള്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തതിലെ വിജയമാണ് ഗോയല്‍ ചൂണ്ടിക്കാട്ടുന്നത്. 2014 ഫെബ്രുവരിയില്‍ 310 രൂപയായിരുന്ന എല്‍ഇഡി ബള്‍ബുകളുടെ വിപണി വില. 8.2 കോടി എള്‍ഇഡി ബള്‍ബുകളാണ് വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ വഴി ഉപയോക്താക്കള്‍ക്കു വിതരണം ചെയ്തത്. ഇതിന്റെ വിജയത്തിന്റെ ചുവടു പിടിച്ച് ഊര്‍ജക്ഷമത കൂടിയ ഫാനുകള്‍ എയര്‍ കണ്ടീഷനറുകളും വിപണിയിലേതിനെക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് മന്ത്രാലയം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button