KeralaNews

മിഠായി ഭരണിയില്‍ കുടുങ്ങിയ സ്വന്തം തലയുമായി: ഒരു തെരുവ് നായുടെ വിശപ്പിന്റെ കഥ

പുത്തൂര്‍ : വിശപ്പിന്റെ വിളി കേട്ട് മിഠായി ഭരണിയില്‍ തലയിട്ടത് ഇത്ര വലിയ വിനയാകുമെന്ന് ഈ പാവം മിണ്ടാപ്രാണി അറിഞ്ഞില്ല. തലയില്‍ കുടുങ്ങിയ ഭരണിയുമായി പാഞ്ഞു നടക്കാനായി പിന്നത്തെ വിധി. ചെറുപൊയ്ക തെക്ക് കലാനഗര്‍ ഭജനമഠം ഭാഗങ്ങളിലാണ് ഒരാഴ്ചയിലേറെയായി ഭരണിയില്‍ കുടുങ്ങിയ തലയുമായി തെരുവുനായ ഓടിനടക്കുന്നത്.

പൊരിയുന്ന വെയിലില്‍ ഒരിറ്റുവെള്ളം കുടിക്കുവാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ ഓടിനടക്കുന്ന നായയെ രക്ഷിക്കാന്‍ ചിലര്‍ മുതിര്‍ന്നെങ്കിലും സാധിച്ചില്ല.

സുതാര്യമായ പ്ലാസ്റ്റിക്ക് ഭരണിയിലൂടെ പുറത്തേയ്ക്ക് കാണാമെന്നതിനാല്‍ ആരെങ്കിലും അടുത്തേയ്ക്ക് ചെന്നാലോ അനക്കം കേട്ടാലോ നായ ഭയന്നോടും. ഏതെങ്കിലും തരത്തില്‍ കുരുക്കിട്ടു പിടിച്ചാല്‍ ഭരണി ഊരിയെടുക്കാം എന്നാണ് മൃഗസ്‌നേഹികളുടെ പ്രതീക്ഷ.

shortlink

Post Your Comments


Back to top button