Kerala

വിവാഹത്തിന്റെ നാലാം ദിവസം നവവധുവിന്റെ ചതി!

കൊല്ലം: വിവാഹം കഴിഞ്ഞ് നാലാം ദിവസം നവവധു 50 പവനോളം സ്വര്‍ണവുമായി ഭര്‍തൃവീട്ടില്‍ നിന്നും മാതൃസഹോദരിയുടെ ഡ്രൈവറോടൊപ്പം ഒളിച്ചോടി. ഓയൂരിനടുത്ത് ആക്കലില്‍ പ്ലാമൂട്ടില്‍ സുരേഷ്ഭവനില്‍ സുരേഷ് ബാബുവിന്റെ ഭാര്യ രശ്മി (24) യാണു കാമുകനോടൊപ്പം ഒളിച്ചോടിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വെളിയം കായില ലക്ഷ്മി മന്ദിരത്തില്‍ രശ്മിയും സുരേഷ് ബാബുവും തമ്മിലുള്ള വിവാഹം. സുരേഷ്ബാബു താലികെട്ടിയ അഞ്ചരപവന്റെ സ്വര്‍ണമാല ഉള്‍പ്പെടെ നാല്‍പത്തിയഞ്ചര പവന്‍ സ്വര്‍ണവുമായാണു രശ്മി കാമുകനൊപ്പം സ്ഥലം വിട്ടത്. സംഭവത്തില്‍ സുരേഷ് ബാബു പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കി.

രശ്മിയും കൊല്ലം മീയണ്ണൂര്‍ സ്വദേശിയും രശ്മിയുടെ മാതൃസഹോദരിയുടെ വീട്ടിലെ ഡ്രൈവറുമായ പ്രവീണും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ രശ്മിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ഈ വിവരം മറച്ചുവച്ച് സുരേഷ് ബാബുവുമായി രശ്മിയുടെ വിവാഹം നടത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button