Kerala

ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു. ‘വഴിമുട്ടിയ കേരളം, വഴി കാട്ടാന്‍ ബി.ജെ.പി’ എന്നതാണ് ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് മുദ്രാവാക്യം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഒ.രാജഗോപാലാണ് ലോഗോ പ്രകാശനം ചെയ്തത്.

ഈ മുദ്രാക്യം മുന്‍ നിര്‍ത്തിയാകും കേരളത്തിലെ ജനങ്ങളെ ബി.ജെ.പി സമീപിക്കുകയെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരമായിരിക്കും ഇനി തന്റെ തട്ടകമെന്ന് തിരുവനന്തപുരം സെന്‍ട്രലിലെ ബി.ജെ.പി സ്ഥാനാര്‍ഥി എസ്.ശ്രീശാന്ത് പറഞ്ഞു.

എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്നതാണ് എല്‍.ഡി.എഫ് മുദ്രാവാക്യം. തുടര്‍ ഭരണം ലക്ഷ്യമിടുന്ന ഐക്യജനാധിപത്യ മുന്നണി ‘വളരണം ഈ നാട്. തുടരണം ഈ ഭരണം. ഒരു വട്ടം കൂടി യുഡിഎഫ് സർക്കാർ’ എന്ന മുദ്രാവാക്യമാണ് മുന്നോട്ടു വയ്ക്കുന്നത്.

shortlink

Post Your Comments


Back to top button