India

കോഴവാഗ്ദാനത്തില്‍ നാണംകെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി : വീഡിയോ ദൃശ്യങ്ങള്‍ വിമതപക്ഷം പുറത്തു വിട്ടു

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡില്‍ വിമത എം.എല്‍.എമാരെ വശത്താക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്. വിശ്വാസവോട്ടെടുപ്പില്‍ പിന്തുണയ്ക്കാന്‍ കൂറുമാറിയ ഒന്‍പത് എ.എല്‍.എമാര്‍ക്ക് മുഖ്യമന്ത്രി കോഴ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.

മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകന്‍ സാകേത് ബഹുഗുണയുടെ നേതൃത്വത്തിലുള്ള വിമത എം.എല്‍.എമാര്‍ തന്നെയാണ് ഡല്‍ഹിയില്‍ വിളിച്ച പത്രസമ്മേളനത്തില്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വിമത എം.എല്‍.എമാര്‍ക്ക് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്യുന്നതായി ദൃശ്യത്തിലുണ്ട്. കൂടാതെ രണ്ട് വിമത എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 23 ന് ഉത്തരാഖണ്ഡിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടപ്പോള്‍ വിമത എം.എല്‍.എ ഹരക് സിംഗ് റാവത്ത് വെളിപ്പെടുത്തി. വിശ്വാസവോട്ടിന് മുന്‍പ് കുതിരക്കച്ചവടത്തിലൂടെയും ഭീഷണിപ്പെടുത്തിയും അധികാരത്തില്‍ തുടരാനാണ് ഹരീഷ് റാവത്തും കൂട്ടരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല എ.എല്‍.എമാര്‍ക്കും വധഭീഷണിയുണ്ടെന്നും ഹരക് സിംഗ് ആരോപിച്ചു. ഹരീഷ് റാവത്തിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും സര്‍ക്കാരിനെ പിരിച്ചു വിടാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് അഭ്യര്‍ത്ഥിക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button