തിരുവനന്തപുരം; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ തിരുവനന്തപുരം വിമാനത്താവളത്തില്‍ റെയ്ഡ് നടത്തി. വിമാനത്താവളത്തിലെ യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ പരിശോധിച്ച് രണ്ടു പേരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 5900 രൂപ സിബിഐ കണ്ടെത്തുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയ സിബിഐയുടെ കൊച്ചി യൂണിറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി.
Post Your Comments