Kerala

മാറാരോഗത്തെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ ലോഡ്ജില്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: മാറാരോഗത്തെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ ലോഡ്ജില്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ആലക്കോട് പുതിയ പുരയില്‍ രാജു(52), കാക്കടവില്‍ പ്ലാവിലകത്ത് കണ്ണന്‍(33) എന്നിവരാണ് ജീവനൊടുക്കിയത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഗുരുതര രോഗം തിരിച്ചറിഞ്ഞതിലുള്ള മനോവിഷമമാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രാജു ആലക്കോട് ടൗണിലെ ടാക്സി ഡ്രൈവറും സുഹൃത്ത് കണ്ണന്‍ ലോട്ടറി തൊഴിലാളിയുമാണ്.

പരിയാരം മെഡിക്കല്‍ കോളേജില്‍ ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞ ദിവസം ശരീര പരിശോധന നടത്തിയത്. പരിശോധനയില്‍ രാജുവിന്റെ വായില്‍ ഒരു മുഴയും, കണ്ണന് കരള്‍ രോഗവുമാണെന്ന് കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍ ഇരുവര്‍ക്കും വിദഗ്ധ പരിശോധന നിര്‍ദേശിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍നിന്ന് മടങ്ങിയ ശേഷം സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യാനൊരുങ്ങുകയാണെന്ന് പറഞ്ഞു. ഇവരെത്തിരക്കി സുഹൃത്തുക്കള്‍ ലോഡ്ജ് മുറിയില്‍ എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

shortlink

Post Your Comments


Back to top button