Gulf

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ അബഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പെരുമ്പാവൂര്‍ എഴിപ്പുറം സ്വദേശി അന്‍സാര്‍ (29) ആണ് മരിച്ചത്. അബഹയില്‍നിന്നും ബിശയിലേക്ക് പത്രവുമായി പോയി തിരികെ വരുമ്പോള്‍ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അല്‍ വതനിയ ഡിസ്ട്രിബൂഷന്‍ കമ്പനിയിലെ അബഹ ശാഖയിലെ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു. സന്ദര്‍ശക വീസയില്‍ സൗദിയില്‍ ഉണ്ടായിരുന്ന ഭാര്യയും മകളും 20 ദിവസം മുന്‍പാണ് നാട്ടിലേക്ക് മടങ്ങിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button