Gulf

കുവൈത്തില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ 6ാം റിംഗ് റോഡിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി മുരളി (35), തൊടുപുഴ സ്വദേശി വര്‍ക്കി ചെറിയാന്‍ (40) എന്നിവരാണ്‌ മരിച്ചത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുരളി കുവൈത്തില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു. 

Kuwait accident

shortlink

Post Your Comments


Back to top button