Kerala

ബാലനീതി നിയമം നടപ്പിലാക്കുന്നത് പ്രധിരോധിക്കും: സമസ്ത

തിരുവനന്തപുരം: ബാലനീതി നിയമം സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമസ്ത രംഗത്ത്. എന്ത് വിലകൊടുത്തും യത്തീംഖാനകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിയമം പ്രതിരോധിക്കാനാണ് സമസ്തയുടെ തീരുമാനം.

സര്‍ക്കാര്‍ തീരുമാനം പതിനെട്ട് വയസിനുതാഴെ പ്രായമുള്ള കുട്ടികളെ താമസിപ്പിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളെയും ബാലനീതി നീതിനിയമത്തിനു കീഴിലാക്കാനായിരുന്നു. സാമൂഹ്യനീതിവകുപ്പിന്റെ പുതിയ ഉത്തരവ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും ബാലനീതി നിയമത്തില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന നിയമം റദ്ദാക്കിക്കൊണ്ടാണ്. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും പാര്‍പ്പിക്കുന്ന കുട്ടികളുടെ സൗകര്യങ്ങളും താമസവും കര്‍ശനമായി വിലയിരുത്തുന്ന നിയമം ജൂണ്‍ 15നകം നടപ്പാക്കാനാണ് നിര്‍ദേശം. സമസ്തയുടെ ആരോപണം ഇത് പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണെന്നാണ്.

52,000 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് അംഗീകൃത സ്ഥാപനങ്ങളിലായി നിലവില്‍ പഠിക്കുന്നത്. ബാലനീതി നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ നിലവില്‍ വന്നാല്‍ മിക്ക അനാഥാലയങ്ങളിലും പകുതിയില്‍ താഴെ വിദ്യാര്‍ഥികള്‍ക്കേ പഠനം തുടരാന്‍ കഴിയൂ.

shortlink

Post Your Comments


Back to top button